വൻതോൽവിയോടെ ബംഗ്ലാദേശിൻെറ മടക്കം

കൊൽക്കത്ത: ട്വൻറി 20 ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ കിവീസിന് സൂപ്പർജയം. 75 റൺസിനാണ് ന്യൂസിലാൻഡ് ബംഗ്ലാകളെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത കിവികൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ കടുവകൾ 70 റൺസെടുക്കുമ്പോഴേക്കും എല്ലാവരും പുറത്തായി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഗ്രാൻഡ് എലിയറ്റും ഇഷ് സോധിയുമാണ് കിവികൾക്ക് വൻജയം സമ്മാനിച്ചത്. ബംഗ്ലാദേശിൻെറ ഏറ്റവും കുറഞ്ഞ ട്വൻറി 20 ടോട്ടലാണിത്. ടൂർണമെൻറിലെ ബംഗ്ലാദേശ് പോരാട്ടം ഇതോടെ അവസാനിച്ചു.

റോസ് ടെയ്ലറുടെ ബാറ്റിങ്
 

ഇന്ത്യക്കെതിരായ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബംഗ്ലാ ബാറ്റിങ് നിര കിവി ബൗളർമാർക്കു മുന്നിൽ വീഴുന്ന കാഴ്ചയാണ് കൊൽക്കത്തയിൽ കാണാനായത്. 16 റൺസെടുത്ത ഷുവഗാത്ത ഹോമാണ് ബംഗ്ലാ നിരയിലെ ടോപ് സ്കോറർ.  നേരത്തേ ടോസ് നേടിയ കിവികൾ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കെയ്ന് വില്യംസൺ (42), കോളിൻ മുൺറോ (35), റോസ് ടെയ് ലർ(28) എന്നിവർ ചേർന്നാണ് ന്യൂസിലൻഡിന് മികച്ച സ്കോറൊരുക്കിയത്. ന്യൂസിലൻഡ് സെമി പ്രവേശം നേടിയതോടെ മൊഹാലിയിലെ ഇന്ത്യ- ആസ്ട്രേലിയ മത്സരം നിർണായകമായി മാറി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.