??????? ???????????????? ???????????????????? ????????? ???????????? ??.??? ?????

ഇന്ത്യ x ആസ്ട്രേലിയ പോരാട്ടം ഇന്ന്; സെമിയിലിടം തേടാന്‍ ഇരു ടീമും

മൊഹാലി: അനായാസം സെമി സ്വപ്നംകണ്ടിറങ്ങിയ രണ്ടു കൊമ്പന്മാര്‍ക്കിന്ന് മരണപ്പോരാട്ടം. ട്വന്‍റി20 ലോകകപ്പ് ഗ്രൂപ് ‘ബി’യിലെ അവസാന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ആതിഥേയരും കുട്ടിക്രിക്കറ്റില്‍ ലോകകിരീടം ഇനിയും സ്വന്തമാക്കാനാകാത്ത ആസ്ട്രേലിയയും കൊമ്പുകോര്‍ക്കുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളെയും സഹായിക്കില്ല. ഗ്രൂപ്പില്‍ അപരാജിതരായി ന്യൂസിലന്‍ഡ് അവസാന നാലിലേക്ക് അനായാസം ചുവടുവെക്കുകയും അയല്‍ക്കാരായ പാകിസ്താനും ബംഗ്ളാദേശും പുറത്താവുകയും ചെയ്തതോടെ മൊഹാലിയിലേത് അക്ഷരാര്‍ഥത്തില്‍ ക്വാര്‍ട്ടര്‍ പോരാട്ടമാണ്.
ന്യൂസിലന്‍ഡിനോടാണ് ഇരു ടീമുകളും തോല്‍വിയറിഞ്ഞത്. പക്ഷേ, പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല, കങ്കാരുപ്പട. ഇന്ത്യയാകട്ടെ, ബദ്ധവൈരികളായ പാകിസ്താനെതിരെ തകര്‍പ്പന്‍ ജയം കുറിച്ചപ്പോള്‍ ഉദ്വേഗം അവസാന പന്തുവരെ നീണ്ട ബംഗ്ളാദേശിനെതിരായ പോരാട്ടത്തില്‍ ഭാഗ്യത്തിന് കടന്നുകൂടുകയായിരുന്നു. ഒന്നു തോറ്റതിന് രണ്ടെണ്ണം ജയിച്ച് തിരിച്ചുവന്നവര്‍ ഇനി മൂന്നും ജയിച്ച് കപ്പുമായേ മടങ്ങൂവെന്ന് ഓസീസ് ഒൗള്‍റൗണ്ടര്‍ ജെയിംസ് ഫോക്നര്‍ പറയുമ്പോള്‍ ട്വന്‍റി20യില്‍ അവസാനം മുഖാമുഖം കണ്ടതില്‍ ജയം സ്വന്തമാക്കാനായതിന്‍െറ ആത്മവിശ്വാസമാണ് ധോണിക്കും സംഘത്തിനും.

ബാറ്റിങ്ങില്‍ ഇന്ത്യക്കിപ്പോഴും ആധിയൊഴിഞ്ഞിട്ടില്ല. ശരാശരിക്കു മുകളില്‍ പ്രകടനം നടത്താത്ത ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ ഓപണിങ് ജോടിയും യുവരാജ്, സുരേഷ് റെയ്ന എന്നിവരടങ്ങിയ മധ്യനിരയും ഇനിയും മെച്ചപ്പെട്ടില്ളെങ്കില്‍ ജയവും സെമിയും ഒരിക്കലും എളുപ്പമാകില്ല. ഒറ്റക്കു നയിക്കാന്‍ ശേഷിയുള്ള സ്റ്റാര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ പ്രകടനം പക്ഷേ ആശ്വാസം പകരുന്നതാണ്. പുതുനിരയില്‍ ഹാര്‍ദിക് പട്ടേലും ക്യാപ്റ്റന്‍ കൂള്‍ മഹേന്ദ്രസിങ് ധോണിയും പ്രതീക്ഷ നിലനിര്‍ത്തുന്നു. ബൗളിങ്ങില്‍ ആര്‍. അശ്വിന്‍-രവീന്ദ്ര ജദേജ സ്പിന്‍ സഖ്യവും ജസ്പ്രീത് ബുംറ, പാണ്ഡ്യ, ആശിഷ് നെഹ്റ എന്നിവരുടെ പേസ് ആക്രമണവും പരാജയപ്പെട്ടിട്ടില്ളെങ്കിലും ഫീല്‍ഡിങ് ഇനിയുമേറെ മെച്ചപ്പെടാനുണ്ട്.

മറുവശത്ത്, കൂറ്റന്‍ സ്കോറുയര്‍ത്തി പാകിസ്താനെ തകര്‍ത്തുവിട്ട കങ്കാരുപ്പട എല്ലാ മേഖലകളിലും അപാരഫോമിലാണ്. ഈ ലോകകപ്പോടെ പാഡഴിക്കുന്ന ഷെയിന്‍ വാട്സണ് അര്‍ഹമായ യാത്രയയപ്പ് നല്‍കാന്‍ കിരീടംതന്നെ വേണമെന്ന് ഏകദിന ക്രിക്കറ്റില്‍ നിലവിലെ ചാമ്പ്യന്മാരും ടെസ്റ്റില്‍ ഒന്നാം റാങ്കുകാരുമായ ഓസീസ് താരങ്ങള്‍ കരുതുന്നു.

ടീം ഇന്ത്യ: ധോണി (ക്യാപ്റ്റന്‍), വിരാട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശര്‍മ, യുവരാജ് സിങ്, ആര്‍. അശ്വിന്‍, ജസ്പ്രീത് ബുംറ, ശിഖര്‍ ധവാന്‍, ഹര്‍ഭജന്‍ സിങ്, രവിചന്ദ്ര ജദേജ, മുഹമ്മദ് ഷമി, പവന്‍ നേഗി, നെഹ്റ, ഹാര്‍ദിക് പാണ്ഡ്യ, അജിന്‍ക്യ രഹാനെ.
ആസ്ട്രേലിയ: സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ഷെയിന്‍ വാട്സണ്‍, ഡേവിഡ് വാര്‍ണര്‍, ഫോക്നര്‍, ജോണ്‍ ഹേസ്റ്റിങ്സ്, ഉസ്മാന്‍ ഖാജ, ഗ്ളെന്‍ മാക്സ്വെല്‍, ആന്‍ഡ്രൂ ടൈ, ആദം സാംപ, പീറ്റര്‍ നെവില്‍, മിച്ചല്‍ മാര്‍ഷ്, ജോഷ് ഹേസല്‍വുഡ്, ആരോണ്‍ ഫിഞ്ച്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.