വിൻഡീസിനെ അഫ്ഗാൻ അട്ടിമറിച്ചു

നാഗ്പൂർ: ട്വൻറി 20 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് നാഗ്പൂർ സാക്ഷ്യം വഹിച്ചു. ആദ്യമായി ലോകകപ്പിനെത്തിയ അഫ്ഗാന് കരുത്തരായ വെസ്റ്റിൻഡീസിനെതിരെ തകർപ്പൻ ജയം. ആറ് റൺസിനാണ് അഫ്ഗാൻ കരീബിയൻ നിരക്കെതിരെ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത ഒാവറിൽ 123 റൺസെടുത്തു. മറുപടി ബാറ്റിനിറങ്ങിയ വിൻഡീസിന് 117 റൺസെടുക്കാനെ സാധിച്ചുള്ളൂ.

അഫ്ഗാൻ താരം മുഹമ്മദ് നബിയുടെ ബാറ്റിങ്ങ്
 


ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളിലൂടെ വരവറിയിച്ച അഫ്ഗാൻ നിര അർഹിച്ച ജയം തന്നെയാണ് സ്വന്തമാക്കിയത്. മുഹമ്മദ് ശഹ്സാദ് (24), നജീബുല്ല സദ്റാൻ(48), അസ്ഗർ സറ്റാനികാ (16) എന്നിവരാണ് അഫ്ഗാനായി ബാറ്റിങ്ങിൽ തിളങ്ങിയത്. ചെറു ലക്ഷ്യം തേടിയിറങ്ങിയ വിൻഡീസിനെ അദ്ഭുതപ്പെടുത്തുന്നതായിരുന്നു അഫ്ഗാൻറെ പോരാട്ട വീര്യം. ബാറ്റിങ് നിരയിൽ ഡ്വെയ്ൻ ബ്രാവോ(28), ജോൺസൺ ചാൾസ് (22), ദനേഷ് രാംദിൻ  (18) എന്നിവർ മാത്രമാണ് അഫ്ഗാനികൾക്ക് മുന്നിൽ പിടിച്ചു നിന്നത്. മുഹമ്മദ് നബി(2), റാഷിദ് ഖാൻ(2) എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി. നജീബുല്ല സദ്റാനാണ് കളിയിലെ താരം. 

എവിൻ ലൂയിസിൻെറ വിക്കറ്റെടുത്ത ആമിർ ഹംസയുടെ ആഹ്ലാദം
 

മത്സരത്തിൽ ക്രിസ് ഗെയിലിന് വിശ്രമം അനുവദിച്ചിരുന്നു. വിജയത്തിനു ശേഷം ക്രിസ് ഗെയിൽ അഫ്ഗാൻ ജഴ്സിയണിഞ്ഞ് താരങ്ങളെ അഭിനന്ദിക്കാനെത്തിയ കാഴ്ചക്കും നാഗ്പൂർ സ്റ്റേഡിയം സാക്ഷിയായി. ലോകകപ്പിൽ ഇതു വരെ നടന്ന മത്സരങ്ങളിലെല്ലാം അഫ്ഗാൻ മികച്ച കളിയാണ് പുറത്തെടുത്തത്. കരുത്തരായ ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും അഫ്ഗാൻറെ കരുത്ത് ശരിക്കുമറിഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.