ന്യൂഡല്‍ഹി: അച്ചടക്കലംഘനത്തിന്‍െറ പേരില്‍ ഇംഗ്ളീഷ് ഓപണര്‍ ജാസണ്‍ റോയിക്കും പേസ് ബൗളര്‍ ഡേവിഡ് വില്ലിക്കും പിഴ. ശ്രീലങ്കക്കെതിരായ മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തോട് മോശം രീതിയില്‍ പ്രതിഷേധിച്ചതിനാണ് റോയിക്ക് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തിയത്. 13ാം ഓവറില്‍ അമ്പയര്‍ എല്‍.ബി.ഡബ്ള്യു ഒൗട്ട് വിധിച്ചപ്പോള്‍ ബാറ്റും ഹെല്‍മറ്റും ഫീല്‍ഡിലേക്ക് വലിച്ചെറിഞ്ഞാണ് റോയ് ക്രീസ് വിട്ടത്. ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ മിലിന്ദ സിരിവര്‍ധനെയെ പുറത്താക്കിയപ്പോള്‍ മോശം വാക്കുകള്‍ ഉപയോഗിക്കുകയും ആഗ്യം കാണിക്കുകയും ചെയ്തതാണ് ഡേവിഡ് വില്ലിയെ കുരുക്കിയത്. മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.