വിന്‍ഡീസിനോട്  പൊരുതിത്തോറ്റു; ഇന്ത്യൻ വനിതകൾ  പുറത്ത്


മൊഹാലി: വിരാട് കോഹ്ലിയും യുവരാജ് സിങ്ങും ഉള്‍പ്പെടെയുള്ള സൂപ്പര്‍ താരങ്ങളുടെ സാന്നിധ്യവും ഇന്ത്യന്‍ വനിതകളുടെ സെമിമോഹങ്ങള്‍ സാക്ഷാത്കരിച്ചില്ല. വിന്‍ഡീസിനോട് മൂന്നു റണ്‍സിന് തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ ട്വന്‍റി20 ലോകകപ്പില്‍നിന്ന് പുറത്തായി. തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്ലറും (47) ദിയേന്ദ്ര ദോത്തിനും (45) നടത്തിയ ചെറുത്തുനില്‍പില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 114 റണ്‍സെടുത്തു. 
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ മിതാലി രാജിനെ (0) ആദ്യ പന്തില്‍ തന്നെ നഷ്ടമായെങ്കിലും സ്മൃതി മന്ദനയും (22) വേദ കൃഷ്ണമൂര്‍ത്തിയും (18) നല്‍കിയ ചെറുത്തുനില്‍പ് പ്രതീക്ഷ നല്‍കി. ഇവരുടെ തുടക്കം മുതലെടുത്ത് അനുജ പാട്ടീലും (26) ജുലാന്‍ ഗോസ്വാമിയും (25) സ്കോര്‍ ബോര്‍ഡ് മുന്നോട്ടുചലിപ്പിച്ചെങ്കിലും വാലറ്റത്തെ വിക്കറ്റ് വീഴ്ച ഇന്ത്യയെ തോല്‍പിച്ചു. ആറു പന്തില്‍ 10 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറില്‍ മൂന്നു വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.  ഗ്രൂപ് ‘ബി’യില്‍നിന്ന് ഇംഗ്ളണ്ടും വിന്‍ഡീസും സെമിയില്‍ കടന്നു. ‘എ’യില്‍നിന്ന് ന്യൂസിലന്‍ഡും ആസ്ട്രേലിയയും നേരത്തേ തന്നെ സെമിയിലത്തെി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.