മുംബൈ: ട്വൻറി 20 ലോകകപ്പിലെ രണ്ടാം സെമി മത്സരത്തിൽ വിൻഡീസിന് 193 റൺസ് വിജയലക്ഷ്യം. വിരാട് കോഹ്ലി (89), അജിങ്ക്യ രഹാനെ (40), രോഹിത് ശർമ്മ (43) എന്നിവർ ചേർന്നാണ് ഇന്ത്യക്ക് മാന്യമായ സ്കോറൊരുക്കിയത്.
ടോസ് നേടിയ വിൻഡീസ് ഇന്ത്യയെ ബാറ്റിനയക്കുകയായിരുന്നു. ശിഖർധവാന് പകരം ഇന്ത്യ അജിങ്ക്യ രഹാനെയെ ഉൾപ്പെടുത്തി. ഒാപണിറങ്ങിയ രോഹിത് ശർമ്മ- രാഹനെ സഖ്യം കരുതലോടെയാണ് കളിച്ചത്. ആദ്യ ഒാവറുകളിൽ പതിയെ തുടങ്ങിയ ഒാപണിങ് സഖ്യം മൂന്ന് ഒാവറിന് ശേഷമാണ് പതിയെ കത്തിക്കയറിയത്. സിംഗിളുകളിൽ നിന്നും ഫോറിലേക്കും സിക്സിലേക്കും രോഹിത് പന്തിനെ പറപ്പിച്ചു. ഒരു വശത്ത് രഹാനെ സിംഗിളുകളെടുത്ത് രോഹിതിന് ബാറ്റ് കൈമാറി. സ്കോർ 62ലെത്തി നിൽക്കെ രോഹിത് വീണു. സാമുവൽ ബദ്രീയാണ് രോഹിതിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയത്. 31 പന്തിൽ നിന്നും മൂന്ന് വീതം ഫോറും സിക്സും അടങ്ങുന്നതായിരുന്നു രോഹിതിൻെറ ഇന്നിങ്സ്. പിന്നീട് രഹനെക്കൊപ്പം ചേർന്ന കഴിഞ്ഞ മത്സരത്തിലെ ഹീറോ വിരാട് കോഹ്ലി ആസ്ട്രേലിയക്കെതിരായ പ്രകടനം വീണ്ടും ആവർത്തിച്ചു. രഹാനെക്കൊപ്പം ചേർന്ന് കോഹ്ലി ആസ്ര്ടേലിയക്കെതിരായ മത്സരത്തിലെ മിവക് ആവർത്തിച്ചു. സ്കോർ 128ലെത്തി നിൽക്കെ രഹാനെ സിക്സിലേക്ക് പറത്തിയ പന്ത് ഡെയ്ൻ ബ്രാവോയുടെ കയ്യിലവസാനിച്ചു. രഹാനക്ക് പിന്നാലെയെത്തിയ ക്യാപ്റ്റൻ ധോണിയെ കൂട്ടുപിടിച്ച് കോഹ്ലി സ്കോറുയർത്തുകയായിരുന്നു.
പരിക്കേറ്റ യുവരാജ് സിങിന് പകരം മനീഷ് പാണ്ഡ്യ ടീമിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.