ന്യൂഡല്‍ഹി: പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബി.സി.സി.ഐ) പ്രത്യേക ജനറല്‍ ബോഡി യോഗം ഈ മാസം 22ന് ചേരും. ശശാങ്ക് മനോഹര്‍ ഐ.സി.സി അധ്യക്ഷനായതോടെയാണ് ബി.സി.സി.ഐ പ്രസിഡന്റ് പദവിയില്‍ ഒഴിവുവന്നത്.
ഏഴു മാസത്തേക്കാവും പുതിയ പ്രസിഡന്റിന്‍െറ നിയമനം. നിലവിലെ സെക്രട്ടറി അനുരാഗ് ഠാകുറിനാണ് കൂടുതല്‍ സാധ്യത. ഐ.പി.എല്‍ ചെയര്മാന് രാജീവ് ശുക്ള, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് അജയ് ഷിര്‍കെ എന്നിവരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.