ബി.സി.സി.ഐ തെരഞ്ഞെടുപ്പ് 22ന് നടക്കും

ന്യൂഡല്‍ഹി: ബി.സി.സി.ഐ ഭാരവാഹി തെരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യണമെന്ന ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ ഹരജി സുപ്രിംകോടതി തള്ളി. ഇതേടെ ഭാരവാഹി തെരഞ്ഞെടുപ്പ് മെയ് 22ന് തന്നെ നടത്തും. ശശാങ്ക് മനോഹര്‍ സ്ഥാനമെഴിഞ്ഞതിനെ തുടര്‍ന്ന് പുതിയ പ്രസിഡന്‍റിനെ കണ്ടെത്താനാണ് തെരഞ്ഞെടുപ്പ്.

ജസ്റ്റിസ് ആര്‍.എം. ലോധ കമ്മിറ്റിയുടെ ചാര്‍ജ് ഷീറ്റില്‍ ഉള്‍പ്പെട്ടവര്‍ തെരഞ്ഞെടുപ്പില്‍നിന്ന് മാറി നില്‍ക്കുകയോ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയോ വേണമെന്നായിരുന്നു ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം. ഹരജി തള്ളിയെങ്കിലും കേസില്‍ മുമ്പ് പരിഗണിച്ച ബെഞ്ചിനെ ഹരജിക്കാർക്ക് സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കേസ് മുമ്പ് പരിഗണിച്ച ബെഞ്ച് ഇപ്പോള്‍ അവധിയിലാണ്.

ഭരണസമിതിയിൽ നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് യാഥാർഥ്യമാക്കാത്ത ബി.സി.സി.ഐ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശം ഏറ്റുവാങ്ങിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.