ബി.സി.സി.ഐ അക്കൗണ്ടുകള്‍ മരവിപ്പിച്ചില്ളെന്ന് ലോധ

മുംബൈ: ബി.സി.സി.ഐയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിട്ടില്ളെന്ന് ലോധ കമീഷന്‍. ബോര്‍ഡിന്‍െറ ദൈനംദിന പ്രവര്‍ത്തനങ്ങളോ മത്സരങ്ങളോ തടസ്സപ്പെടുന്ന വിധം ബാങ്കിടപാടുകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ളെന്നും കമീഷന്‍ വ്യക്തമാക്കി.

ലോധ കമീഷന്‍ ബി.സി.സി.ഐയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ ന്യൂസിലന്‍ഡിനെതിരെ ഈ മാസം എട്ടിന് ഇന്ദോറില്‍ നടത്താന്‍ തീരുമാനിച്ച മൂന്നാം ടെസ്റ്റ് മുടങ്ങുമെന്ന ബോര്‍ഡ് പ്രസിഡന്‍റ് അനുരാഗ് ഠാകുറിന്‍െറ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് കമീഷന്‍െറ പ്രതികരണം. കമീഷന്‍ പുറപ്പെടുവിച്ച കത്ത് മനസ്സിലാക്കിയതിലുള്ള പിഴവാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് കമീഷന്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.