ന്യൂഡല്‍ഹി: ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ സുരേഷ് റെയ്ന ഇന്ത്യന്‍ ടീമില്‍ തിരിച്ചത്തെി. 15 അംഗ ടീമില്‍ ഹരിയാനയില്‍നിന്നുള്ള ഓഫ് സ്പിന്നര്‍ ജയന്ത് യാദവാണ് ഏക പുതുമുഖം. ആര്‍. അശ്വിന്‍, മുഹമ്മദ് ഷമി, രവീന്ദ്ര ജദേജ എന്നിവര്‍ക്ക് വിശ്രമം നല്‍കി. പേസര്‍ ഉമേഷ് യാദവും തിരിച്ചത്തെി. സെലക്ഷന്‍ കമ്മിറ്റി യോഗത്തിനുശേഷം ചെയര്‍മാന്‍ എം.എസ്.കെ. പ്രസാദാണ് ടീമിനെ പ്രഖ്യാപിച്ചത്. ടെസ്റ്റ് ടീമില്‍ തിരിച്ചത്തെിയ ഗൗതം ഗംഭീറിന് എം.എസ്. ധോണി നയിക്കുന്ന ഏകദിന ടീമിലിടമില്ല. മന്‍ദീപ് സിങ്ങിനെ ഓപണറായി ഉയര്‍ത്തിക്കൊണ്ടുവരാനാണ് ശ്രമമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. ഒക്ടോബര്‍ 16ന് ധര്‍മശാലയിലാണ് ആദ്യ മത്സരം. ഡല്‍ഹി (ഒക്ടോബര്‍ 20), മൊഹാലി (ഒക്ടോബര്‍ 23), റാഞ്ചി (ഒക്ടോബര്‍ 26), വിശാഖപട്ടണം (ഒക്ടോബര്‍ 29) എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങള്‍.
ടീം: എം.എസ്. ധോണി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, ഹാര്‍ദിക് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ധവാല്‍ കുല്‍ക്കര്‍ണി, ഉമേഷ് യാദവ്, മന്‍ദീപ് സിങ്, കേദാര്‍ ജാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.