ജദേജ പിച്ചില്‍ ഓടി; ഇന്ത്യക്ക് അഞ്ചുറണ്‍സ് പിഴ

ഇന്ദോര്‍: ബാറ്റിങ്ങിനിടെ രവീന്ദ്ര ജദേജ റണ്‍സിനായി പിച്ചിന്‍െറ മധ്യഭാഗത്തുകൂടി ഓടിയതിന് ഇന്ത്യക്ക് അഞ്ച് റണ്‍സ് പിഴ. ബോള്‍ട്ടിന്‍െറ പന്തില്‍ റണ്‍സിനായി പിച്ചിലെ ‘ഡെയ്ഞ്ചര്‍ ഏരിയ’യിലൂടെ ഓടിയതാണ് വിനയായത്. നേരത്തെ അമ്പയര്‍ ബ്രൂസെ ഓക്സെന്‍ഫോഡ് നല്‍കിയ മുന്നറിയിപ്പ് വീണ്ടും തെറ്റിച്ചതോടെ ടീമിന് അഞ്ച് റണ്‍സ് പിഴ ചുമത്തി. മറുപടി ബാറ്റിങ്ങാരംഭിച്ച ന്യൂസിലന്‍ഡ് അഞ്ചുറണ്‍സുമായാണ് കളി തുടങ്ങിയത്. കൂടാതെ, ജദേജക്ക് മാച്ച് ഫീയുടെ അമ്പത് ശതമാനം പിഴയും ചുമത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.