ക്രിക്കറ്റ് താരങ്ങളെ ഫിറ്റാക്കാന്‍ ബി.സി.സി.ഐ


മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ ‘ഫിറ്റാ’ക്കാനുള്ള ശ്രമത്തിലാണ് ബി.സി.സി.ഐ. കരാറുള്ള മുഴവന്‍ താരങ്ങളുടെയും ശാരീരികക്ഷമതയില്‍ കൂടുതല്‍ ശ്രദ്ധചെലുത്തലാണ് ലക്ഷ്യം. ബി.സി.സി.ഐയുമായി കരാറുള്ള മുഴുവന്‍ താരങ്ങള്‍ക്കും രണ്ടുമാസത്തിലൊരിക്കല്‍ നിര്‍ബന്ധിത ശാരീരികക്ഷമതാ പരിശോധന നടത്തും. കോച്ച് അനില്‍ കുംബ്ളെയുടെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണിത്. സീസണ്‍, ഓഫ് സീസണ്‍ വ്യത്യാസമില്ലാതെ എല്ലാ രണ്ടുമാസത്തിലൊരിക്കലും പരിശോധനയുണ്ടാകും. 2011ലെ ലോകകപ്പ് സമയത്ത് ഇത്തരത്തിലുള്ള നിര്‍ദേശം അന്നത്തെ ഫിസിക്കല്‍ ട്രെയ്നര്‍ റാംജി ശ്രീനിവാസന്‍ സമര്‍പ്പിച്ചിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.