ന്യൂഡല്‍ഹി: ഇന്ത്യയുടെ 500ാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടം ചരിത്ര സംഭവമാക്കാന്‍ ബി.സി.സി.ഐ ഒരുങ്ങുന്നു. ഈ മാസം 22ന് കാണ്‍പുരില്‍ ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ടെസ്റ്റാണ് ഇന്ത്യയുടെ 500ാം പോരാട്ടമാവുന്നത്. ടോസിനുള്ള നാണയം മുതല്‍ പ്രത്യേക ടീഷര്‍ട്ടുകള്‍ വരെ തയാറാക്കുന്ന ബി.സി.സി.ഐ ചരിത്ര പോരാട്ടത്തിന് സാക്ഷിയാവാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരെയും ക്ഷണിക്കും. വാതുവെപ്പ് കേസില്‍ കുരുങ്ങി ആജീവനാന്ത വിലക്ക് നേരിടുന്ന മുഹമ്മദ് അസ്ഹറുദ്ദീനുമുണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍െറ ക്ഷണം. 2000ലെ വാതുവെപ്പ് കേസിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റിന്‍െറ പരിസരത്തുപോലും അസ്ഹറിന് ഇടമില്ലായിരുന്നു. കോടതി കുറ്റമുക്തനാക്കിയിട്ടും തീരുമാനം മാറ്റാത്ത ബോര്‍ഡാണ് ഇപ്പോള്‍ മുന്‍ നായകനെ ക്ഷണിച്ചിരിക്കുന്നത്.
മുന്‍ നായകന്മാരായ നരി കോണ്‍ട്രാക്ടര്‍, ചന്ദുബോര്‍ഡെ, ദിലീപ് വെങ്സര്‍ക്കര്‍, കപില്‍ ദേവ്, രവിശാസ്ത്രി, സുനില്‍ ഗവാസ്കര്‍, സൗരവ് ഗാംഗുലി, സചിന്‍ ടെണ്ടുല്‍കര്‍, വീരേന്ദര്‍ സെവാഗ്, കെ. ശ്രീകാന്ത് എന്നിവര്‍ക്കെല്ലാം ക്ഷണമുണ്ട്. മറ്റൊരു മുന്‍ ക്യാപ്റ്റന്‍ അനില്‍ കുംബ്ളെ പരിശീലകനായി ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. എ ടീമിനൊപ്പം ആസ്ട്രേലിയയിലുള്ള രാഹുല്‍ ദ്രാവിഡും ചരിത്ര പോരാട്ടത്തിനത്തെുമെന്നാണ് പ്രതീക്ഷ. ബി.സി.സി.ഐ തലവനും യു.പി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ രാജീവ് ശുക്ളയാണ് 500ാം ടെസ്റ്റിന്‍െറ മുഖ്യ സംഘാടകന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.