ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് ഇനി നാട്ടങ്കത്തിന്‍െറ നാളുകള്‍. അരവര്‍ഷം നീളുന്ന ഹോം മാച്ചുകളുടെ പരമ്പരക്ക് വ്യാഴാഴ്ച ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരത്തോടെ തുടക്കമാകും. മാര്‍ച്ച് വരെ നീളുന്ന സീസണില്‍ ന്യൂസിലന്‍ഡിനു പുറമെ ഇംഗ്ളണ്ട്, ബംഗ്ളാദേശ്, ആസ്ട്രേലിയ ടീമുകളുമായി 13 ടെസ്റ്റുകളില്‍ ഇന്ത്യ പോരടിക്കും.
1980നു ശേഷം ആദ്യമായാണ് ഇത്ര വലിയ ഹോം സീസണ് ഇന്ത്യ വേദിയാകുന്നത്. ടെസ്റ്റ് ക്രിക്കറ്റിന്‍െറ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഹോം മാച്ചുകള്‍ കളിച്ചതിന്‍െറ റെക്കോഡും ഇന്ത്യ സ്വന്തമാക്കും. നാട്ടിലെ പുലികളായ ഇന്ത്യക്ക് ടെസ്റ്റിലെ ഒന്നാം നമ്പര്‍ പദവി ഊട്ടിയുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്. ഇതിനിടയില്‍ എട്ട് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്‍റി20യും നടക്കും. ന്യൂസിലന്‍ഡിനെതിരെ മൂന്നു ടെസ്റ്റും അഞ്ച് ഏകദിനവുമാണ് കളിക്കുക. വ്യാഴാഴ്ച തുടങ്ങുന്ന ടെസ്റ്റ് പരമ്പര ഒക്ടോബര്‍ 12ന് അവസാനിക്കും. നാലു ദിവസം മാത്രം വിശ്രമിച്ച ശേഷം ധോണിയുടെ നായകത്വത്തില്‍ ഇന്ത്യ ഏകദിനത്തിന് കളത്തിലിറങ്ങും. 29നാണ് അവസാന ഏകദിനം. ഇതിന് തൊട്ടുപിന്നാലെ ഇംഗ്ളണ്ട് ടീം ഇന്ത്യയിലത്തെും.
നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 24 വരെ നീളുന്ന ടെസ്റ്റ് പരമ്പരയില്‍ അഞ്ചു മത്സരം അരങ്ങേറും. ദിവസങ്ങളുടെ ഇടവേളക്കുശേഷം മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരക്ക് ഇരു ടീമും ഒരുങ്ങും. ഇതിനു പിന്നാലെ മൂന്ന് ട്വന്‍റി20 മത്സരവും നടക്കും. ജനുവരി 26 മുതല്‍ ഫെബ്രുവരി ഒന്നു വരെയാണ് ട്വന്‍റി20. ഇംഗ്ളീഷുകാര്‍ നാടുവിടുന്നതിനു പിന്നാലെ ബംഗ്ളാദേശ് ഇന്ത്യയിലത്തെും. ഫെബ്രുവരി എട്ടിനാണ് ഇന്ത്യ-ബംഗ്ളാദേശ് ഏക ടെസ്റ്റ് നടക്കുക. ഇതിനുശേഷമാകും ആസ്ട്രേലിയ ഇന്ത്യയിലത്തെുക. നാലു മത്സരങ്ങള്‍ പരമ്പരയിലുണ്ടാകും. ഇതിന്‍െറ തീയതി അന്തിമമായി പ്രഖ്യാപിച്ചിട്ടില്ളെങ്കിലും ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായിരിക്കും പരമ്പര അരങ്ങേറുക. ബംഗളൂരു, ധര്‍മശാല, റാഞ്ചി, പുണെ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍.
അതേസമയം, ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തത്തൊനുള്ള സുവര്‍ണാവസരമാണ് ആതിഥേയര്‍ക്ക് കൈവന്നിരിക്കുന്നത്. സ്പിന്‍ വിക്കറ്റുകളില്‍ ഇടറിവീഴുന്ന ഇംഗ്ളണ്ടിനെയും ന്യൂസിലന്‍ഡിനെയും തകര്‍ക്കല്‍ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇവര്‍ക്കെതിരെ മികച്ച ജയം കൊയ്ത് റങ്കിങ്ങില്‍ ബഹുദൂരം മുന്നിലത്തൊമെന്ന പ്രതീക്ഷയിലാണ് കോഹ്ലിയുടെ സംഘം. വിന്‍ഡീസിനെതിരായ പരമ്പരക്കിടെ ഇന്ത്യ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തത്തെിയിരുന്നെങ്കിലും ദിവസങ്ങളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള പാകിസ്താനുമായി ഇന്ത്യക്ക് ഒരു പോയന്‍റിന്‍െറ വ്യത്യാസമേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.