ലോധ കമ്മിറ്റിയെ മാനിക്കാതെ ബി.സി.സി.ഐ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍െറ പുതിയ സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത് ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി. ബി.സി.സി.ഐയെ ശുദ്ധീകരിക്കാന്‍ സുപ്രീം കോടതി നിയമിച്ച ലോധ കമ്മിറ്റിയുടെ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലാണ് യോഗം ചേര്‍ന്ന് സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. സെലക്ടര്‍മാര്‍ എല്ലാവരും ടെസ്റ്റ്, ഏകദിന പരിചയമുള്ളവരായിരിക്കണമെന്ന് പ്രത്യേക നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍, പുതിയ കമ്മിറ്റിയിലെ അഞ്ച് പേരില്‍ രണ്ടുപേര്‍ ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ല. ഗഗന്‍ ഘോഡയും പരാഞ്ജ്പെയും വിരലിലെണ്ണാവുന്ന ഏകദിനങ്ങളില്‍ മാത്രമാണ് കളിച്ചത്. അഞ്ച് സെലക്ടര്‍മാരും കൂടി ആകെ കളിച്ചത് 13 ടെസ്റ്റും 31 ഏകദിനവും മാത്രം. ചെയര്‍മാനായ എം.എസ്.കെ. പ്രസാദ് ആറ് ടെസ്റ്റും 17 ഏകദിന മത്സരങ്ങളും കളിച്ചതൊഴിച്ചാല്‍ ബാക്കിയുള്ളവരുടെ മത്സര പരിചയം വിരളമാണ്. സെലക്ഷന്‍ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിനായി ശക്തമായ മൂന്ന് പാനലുകള്‍ വേണമെന്ന നിര്‍ദേശവും ബി.സി.സി.ഐ ചെവിക്കൊണ്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.