നോയിഡ: സ്വന്തം നാട്ടിൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിനുള്ള നല്ലൊരു സ്റ്റേഡിയം പോലുമില്ലാത്ത രാജ്യമാണ് അഫ്ഗാൻ. ക്രിക്കറ്റിൽ തുടക്കക്കാരായ ഇൗ രാജ്യം പക്ഷേ, ടെസ്റ്റ് ക്രിക്കറ്റിന് യോഗ്യത നേടിയാൽ അദ്ഭുതപ്പെേടണ്ടിവരില്ല. ഇൻറർകോണ്ടിെനൻറൽ കപ്പ് ക്രിക്കറ്റിൽ പരിചയസമ്പന്നരായ അയർലൻഡിനെ ഇന്നിങ്സിനും 172 റൺസിനും തോൽപിച്ച് ടെസ്റ്റ് ക്രിക്കറ്റ് സ്വപ്നത്തിലേക്ക് ഒരുപടികൂടി അടുത്തു. മുൻ ഇന്ത്യൻ താരം ലാൽചന്ദ് രജ്പുത് പരിശീലകനായ അഫ്ഗാന് ശേഷിക്കുന്ന രണ്ട് കളിയിൽകൂടി ജയം ആവർത്തിച്ചാൽ ഇൻറർകോണ്ടിനെൻറൽ കിരീടനേട്ടത്തോടെ ടെസ്റ്റ് പദവിക്കായി പോരടിക്കാം.
ടെസ്റ്റ് റാങ്കിങ്ങിലെ അവസാന സ്ഥാനക്കാരുമായുള്ള നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലൂടെ ടെസ്റ്റ് രാജ്യമായി മാറാം. നിലവിൽ സിംബാബ്വെയാണ് ടെസ്റ്റ് പദവിയിൽ അവസാന സ്ഥാനക്കാർ. ഹോേങ്കാങ്ങിനും യു.എ.ഇക്കുമെതിരെയാണ് കോണ്ടിനെൻറൽ കപ്പിലെ രണ്ട് മത്സരങ്ങളെന്നതിനാൽ അഫ്ഗാനിസ്താന് കിരീടപദവി ഉറപ്പിക്കാം. െഎ.പി.എല്ലിൽ നാലുകോടിക്ക് സൺറൈസേസ് ഹൈദരാബാദ് സ്വന്തമാക്കിയ സ്പിൻമാന്ത്രികൻ റാഷിദ് ഖാനും 30 ലക്ഷത്തോളം മൂല്യമുള്ള മുഹമ്മദ് നബിയും ടീമിലുള്ള അഫ്ഗാനിസ്താന് ടെസ്റ്റിലേക്ക് കയറാനായാൽ അദ്ഭുതപ്പെേടണ്ടിവരില്ലെന്നുറപ്പ്.
ബാറ്റിങ് നിരയിൽ ക്യാപ്റ്റൻ മുഹമ്മദ് അസ്ഗറും അഫ്സർ സസയ്യും ബൗളിങ്ങിൽ റാഷിദ് ഖാനും മുഹമ്മദ് നബിയും തിളങ്ങിയതോടെയാണ് അയർലൻഡിനെതിരായ ആദ്യ ചതുർദിന ക്രിക്കറ്റ് മത്സരത്തിൽ അഫ്ഗാനിസ്താന് വമ്പൻ ജയം സ്വന്തമാക്കാനായത്. ആദ്യം ബാറ്റുചെയ്ത അഫ്ഗാനിസ്താൻ മുഹമ്മദ് അസ്ഗറിെൻറയും (145) അഫ്സർ സസയ്യുടെയും (103) സെഞ്ച്വറിയുടെ മികവിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 537ന് ഡിക്ലയർ ചെയ്യുകയായിരുന്നു. അഫ്ഗാനിസ്താെൻറ കൂറ്റൻ സ്കോറിനെ പ്രധിരോധിക്കാനാവാതെ അയർലൻഡ് ആദ്യ ഇന്നിങ്സിൽ 261 റൺസിന് തകർന്നു. ഫോളോഒാൺ വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ അയർലൻഡ് 104 റൺസിനും പുറത്തായി. ഇരു ഇന്നിങ്സിലുമായി റാഷിദ് ഖാനും മുഹമ്മദ് നബിയും എട്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.