ന്യൂഡൽഹി: ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യൻ പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ ഞായറാഴ്ച ബി.സി.സി.െഎയുടെ നിർണായക പ്രത്യേക ജനറൽ ബോഡി യോഗം. െഎ.സി.സിയുടെ സാമ്പത്തിക-ഭരണ പരിഷ്കരണ നടപടികളിൽ തിരിച്ചടിയേറ്റതോടെ ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെയുള്ള രാജ്യാന്തര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പുകളിൽനിന്ന് പിൻവാങ്ങണമെന്ന സമ്മർദങ്ങൾക്കിടെയാണ് 30 സംസ്ഥാന അസോസിയേഷനുകൾകൂടി ഉൾപ്പെടുന്ന പ്രത്യേക യോഗം വിളിച്ചത്.
തിങ്കളാഴ്ച ടീമിനെ പ്രഖ്യാപിക്കുമെന്ന് ആക്ടിങ് പ്രസിഡൻറ് സി.കെ. ഖന്ന അറിയിച്ചു. എന്നാൽ, ഇത്തരമൊരു തീരുമാനത്തെക്കുറിച്ച് താൻ അറിയില്ലെന്നായിരുന്നു സെലക്ഷൻ കമ്മിറ്റി കൺവീനർകൂടിയായ ബോർഡ് ജോയൻറ് സെക്രട്ടറി അമിതാബ് ചൗധരിയുടെ മറുപടി. അമിതാബ് ചൗധരി യോഗം വിളിച്ചില്ലെങ്കിൽ സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ. പ്രസാദിനോട് ടീം പ്രഖ്യാപിക്കാൻ സി.ഇ.ഒ രാഹുൽ ജൊഹ്റി നിർദേശം നൽകുമെന്ന് മുതിർന്ന അംഗം പ്രതികരിച്ചു. ഏപ്രിൽ 26നായിരുന്നു ചാമ്പ്യൻസ് ട്രോഫി ടീം പ്രഖ്യാപനത്തിെൻറ അവസാന തീയതി. െഎ.സി.സിയുമായുള്ള തർക്കം കാരണമാണ് ഇന്ത്യയുടെ പ്രഖ്യാപനം വൈകുന്നത്.
കടിഞ്ഞാണിട്ട് ഭരണസമിതി
ടൂർണമെൻറിൽനിന്ന് പിൻവാങ്ങാൻ ബി.സി.സി.െഎ തീരുമാനിച്ചാലും സുപ്രീംകോടതി നിയോഗിച്ച ഭരണ സമിതിയിലാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. പ്രത്യേക യോഗത്തിൽ െഎകകണ്േഠ്യന മാത്രമേ നിർണായക തീരുമാനമെടുക്കാവൂ എന്ന് ഭരണസമിതി തലവൻ വിനോദ് റായ് നിർദേശിച്ചിട്ടുണ്ട്. പിൻവാങ്ങാൻ തീരുമാനിച്ചാൽതന്നെ, തങ്ങൾ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സമിതി വ്യക്തമാക്കുകയും ചെയ്തു. െഎ.സി.സിയും ബി.സി.സി.െഎയും തമ്മിലെ പരസ്യ ഏറ്റുമുട്ടൽ ഒഴിവാക്കാനുള്ള സജീവ ശ്രമത്തിലാണ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സമിതി. ക്രിക്കറ്റിന് ഹാനികരമായ ഒരു തീരുമാനവുമുണ്ടാകരുതെന്ന് ശനിയാഴ്ച കൂടിക്കാഴ്ചക്കെത്തിയ ബി.സി.സി.െഎ ആക്ടിങ് ജോയൻറ് സെക്രട്ടറി അമിതാബ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരെ വിനോദ് റായ് അറിയിച്ചു.
കളിക്കരുതെന്ന് ഇവർ
സുപ്രീംകോടതി വെട്ടിയെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ഭരണത്തിൽ ഇന്നും എൻ. ശ്രീനിവാസെൻറ അദൃശ്യകരങ്ങൾ അതിശക്തമാണെന്ന് തെളിയിക്കുകയാണ് പുതിയ വിവാദം. ഇന്ത്യയുടെ എതിർപ്പിനിടെ െഎ.സി.സി സാമ്പത്തിക പരിഷ്കരണ പദ്ധതി പാസായപ്പോൾ ഏറ്റവും അമർഷവുമായി രംഗത്തെത്തിയത് ശ്രീനിവാസൻ അനുകൂലികൾ. ചാമ്പ്യൻസ് ട്രോഫി ഉൾപ്പെടെ 2023 വരെയുള്ള മത്സരങ്ങളെല്ലാം ബഹിഷ്കരിക്കണമെന്നാണ് ഇവരുടെ നിലപാട്.
മുൻ െഎ.സി.സി, ബി.സി.സി.െഎ പ്രസിഡൻറ് കൂടിയായ ശ്രീനിവാസനെ അനുകൂലിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാന അസോസിയേഷനുകളും പടിഞ്ഞാറൻ മേഖലയിലെ അംഗങ്ങളുമെല്ലാം ഇന്ത്യയുടെ പിന്മാറ്റത്തിനായി വാദിക്കുന്നവരാണ്. െഎ.സി.സിയെ പാഠംപഠിപ്പിക്കണമെന്നായിരുന്നു സൗരാഷ്ട്ര പ്രതിനിധി നിരഞ്ജൻ ഷാ പരസ്യമായി പ്രതികരിച്ചത്. അതേസമയം, വടക്ക്, കിഴക്കൻ അസോസിയേഷനുകൾ ഇന്ത്യയുടെ പിന്മാറ്റത്തെ എതിർക്കുന്നു. െഎ.പി.എൽ വാതുവെപ്പുകേസുമായി ബന്ധപ്പെട്ട് കുരുക്കിലായ ശ്രീനിവാസന് ബി.സി.സി.െഎയിൽ സ്ഥാനങ്ങൾ നഷ്ടമായെങ്കിലും ഇന്ത്യൻ ക്രിക്കറ്റിൽ ഇന്നും ഇൗ തമിഴ്നാട്ടുകാരൻ നിർണായക സാന്നിധ്യമാണെന്ന് വ്യക്തം.
കുംബ്ലെയെ വിമർശിച്ച് ബോർഡ്
ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറിൽ കളിക്കണെമന്ന ടീമിെൻറ താൽപര്യം അറിയിച്ച കോച്ച് അനിൽ കുംബ്ലെക്ക് ബി.സി.സി.െഎയുടെ വിമർശനം. ടൂർണമെൻറ് ബഹിഷ്കരിക്കണമെന്ന് ആവശ്യമുന്നയിച്ച ബോർഡിെൻറ നിർണായക യോഗം ഞായറാഴ്ച ചേരാനിരിക്കെ സീനിയർ താരങ്ങളുടെ അഭിപ്രായം അറിയിച്ചുകൊണ്ട് കോച്ച് നൽകിയ കത്തിനെയാണ് രൂക്ഷമായി വിമർശിച്ചത്.
‘‘ടീം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കാൻ വ്യവസ്ഥാപിത സംവിധാനമുണ്ട്. വ്യക്തിപരമായ അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ല. കുംബ്ലെ അദ്ദേഹത്തിെൻറ താൽപര്യമാണ് എഴുതിയത്. അത് അനവസരത്തിലുള്ളതാണ്’’ -മുതിർന്ന ബി.സി.സി.െഎ അംഗം പ്രതികരിച്ചു. ടീമിെൻറ വികാരം വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് കുംബ്ലെ ബോർഡിന് കത്തെഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.