ഷമിക്കെതിരെ അറസ്റ്റ് വാറണ്ട് ; 15 ദിവസത്തിനുള്ളിൽ കീഴടങ്ങണമെന്ന് കോടതി

കൊൽക്കത്ത: ഭാര്യ ഹസിൻ ജഹാൻ സമർപ്പിച്ച ഗാർഹിക പീഡനക്കേസിൽ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കും സഹോദരൻ ഹസിദ് അഹമ്മദിനുമെതിരെ അലിപൂർ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. 15 ദിവസത്തിനകം കീഴടങ്ങാൻ ഇരുവരോടും കോടതി ആവശ്യപ്പെട്ടു.

ഹസിൻ ജഹാൻ നൽകിയ പരാതിയിൽ മുഹമ്മദ് ഷമി കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റ് കളിക്കുന്ന ഇന്ത്യൻ ടീമിൽ അംഗമാണ് മുഹമ്മദ് ഷമി. ഗാർഹിക പീഡനത്തിന് ഐ.പി.സി സെക്ഷൻ 498 എ പ്രകാരമാണ് ഷമിക്കും സഹോദരനുമെതിരെ കേസെടുത്തത്.

Tags:    
News Summary - Arrest warrant issued against Shami; court asks to surrender in 15 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.