ഇന്ത്യയെ ജയിക്കാൻ ഇതൊന്നും മതിയാകില്ലെന്ന്​ പാക്​ നായകൻ

ദുബൈ: ഹോ​േങ്കാങ്ങിനെ ആദ്യ മത്സരത്തിൽ എട്ടു വിക്കറ്റിന്​ തകർത്ത്​ ഏഷ്യ കപ്പിന്​ മികച്ച തുടക്കമി​െട്ടങ്കിലും ചിരവൈരികളായ ഇന്ത്യയെ പരാജ​യപ്പെടുത്താൻ ത​​​െൻറ ടീം ഇനിയും പ്രകടനം മെച്ചപ്പെടുത്തണമെന്ന ആഹ്വാനവുമായി പാകിസ്​താൻ നായകൻ സർഫറാസ്​ അഹ്​മദ്​.

ന്യൂബാളിൽ കുറച്ചുകൂടി നന്നായി പന്തെറിഞ്ഞ്​ നേര​േത്ത വിക്കറ്റുകൾ സ്വന്തമാക്കാൻ സാധിക്കണം. സ്വിങ് ചെയ്യാത്ത പിച്ച് തങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ്. മാത്രമല്ല, ഹോങ്കോങ്ങിനെതിരെ 10 വിക്കറ്റിനെങ്കിലും ജയിക്കാമായിരുന്ന​ു.

ഇന്ത്യക്കെതിരെ കളി ജയിക്കണമെങ്കില്‍ തങ്ങള്‍ ഏറ്റവും മികച്ച കളി പുറത്തെടുക്കേണ്ടിവരുമെന്നും ആദ്യ മത്സരത്തിലെ പോരായ്​മകൾ നികത്താനായി പരിശീലിക്കുമെന്നും പാക്​ നായകൻ കൂട്ടിച്ചേർത്തു. ഹോ​േങ്കാങ്ങിനെ 116 റൺസിന്​ പുറത്താക്കിയ പാക്​ നിര രണ്ടു​ വിക്കറ്റ്​ നഷ്​ടപ്പെടുത്തിയാണ്​ ലക്ഷ്യംകണ്ടത്​.


Tags:    
News Summary - asia cup cricket 2018 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.