ദുബൈ: അബൂദബി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പാകിസ്താൻ ചിത്രത്തിലേ ഇല്ലായിരുന്നു. ഗ്രൂപ് ഘട്ടത്തിലെന്നപോലെ സൂപ്പർ ഫോറിലും അയൽക്കാർക്കെതിരെ ഇന്ത്യയുടെ താണ്ഡവം. നിർണായക പോരിൽ ശിഖർ ധാവാനും (114) രോഹിത് ശർമയും ( 111 നോട്ടൗട്ട്) സെഞ്ച്വറിയുമായി കൊടുങ്കാറ്റ് തീർത്തപ്പോൾ, ഇന്ത്യക്ക് ഒമ്പതു വിക്കറ്റിെൻറ തകർപ്പൻ ജയം. തലങ്ങും വിലങ്ങും പന്തെറിഞ്ഞ് തളർന്ന പാകിസ്താന് രോഹിത്-ധവാൻ കൂട്ടുകെട്ട് െപാളിക്കാൻ കഴിഞ്ഞപ്പോഴേക്കും ഇന്ത്യൻ സ്കോർബോഡിൽ എത്തിയത് 210 റൺസാണ്.
ഇതോടെ, ഏഷ്യ കപ്പിൽ ഇന്ത്യ ഏറക്കുറെ ഫൈനൽ ഉറപ്പിച്ചു. രണ്ടു മത്സരത്തിലും വിജയിച്ച ഇന്ത്യക്ക് നിലവിൽ നാലു പോയൻറായി. സെഞ്ച്വറി കുറിച്ചതിനു പിന്നാലെ 33ാം ഒാവറിൽ റണ്ണൗട്ടായാണ് ധവാൻ മടങ്ങുന്നത്. ക്യാപ്റ്റനോടൊപ്പം അമ്പാട്ടി റായുഡു 12 റൺസുമായി പുറത്താകാതെ നിന്നു. സ്കോർ: പാകിസ്താൻ: 237/7 (50 ഒാവർ), ഇന്ത്യ 238/1 (39.3 ഒാവർ).
മത്സരത്തിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഇന്ത്യയുടെ സർവ ആധിപത്യമായിരുന്നു. ഒരു ഘട്ടത്തിലും എതിരാളികൾക്ക് വിജയമോഹം നൽകാതെ ഇന്ത്യ നിറഞ്ഞുകളിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ ഇന്ത്യൻ ബൗളർമാർ 237 റൺസിന് ഒതുക്കിയിരുന്നു.
സ്കോറിങ്ങിന് പ്രയാസപ്പെട്ട ഒാപണർമാരായ ഇമാമുൽ ഹഖ്-ഫഖർ സമാൻ ജോടികളെ എട്ടാം ഒാവറിൽതന്നെ ഇന്ത്യ പിളർത്തി. യുസ്വേന്ദ്ര ചഹലിെൻറ സ്പിന്നിൽ എൽ.ബിയിൽ കുരുങ്ങിയാണ് ഇമാമുൽ ഹഖ് (10) മടങ്ങുന്നത്. ഒരു സിക്സും ഫോറുമായി ഫഖർ സമാൻ (31) ബാബർ അസാമിനെ കൂട്ടുപിടിച്ച് നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും എൽ.ബി വിനയായി. കുൽദീപ് യാദവാണ് സമാനെ പറഞ്ഞയച്ചത്. രണ്ടു റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും അപകടകരമായ റൺസിനായി ഒാടി ബാബർ അസാമും (9) പുറത്തായി. 58ന് മൂന്ന് എന്ന നിലയിൽ വൻ തകർച്ച പാകിസ്താൻ മണത്തതാണ്. എന്നാൽ, നാലാം വിക്കറ്റിൽ ക്യാപ്റ്റൻ സർഫറാസ് അഹ്മദും ശുെഎബ് മാലികും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ അയൽക്കാർ കുറച്ചൊന്ന് കരകയറി. 107 റൺസിെൻറ കൂട്ടുകെെട്ടാരുക്കിയ ഇൗ ജോടിയെ പിരിക്കുന്നത് കുൽദീപ് യാദവാണ്. സർഫറാസ് 44 റൺസുമായി പുറത്ത്. മറുവശത്ത് അർധസെഞ്ച്വറിയുമായി നിലയുറപ്പിച്ച ശുെഎബ് മാലിക് (78) കരുതലോടെ ബാറ്റുവീശിയെങ്കിലും ബുംറ ധോണിയുടെ കൈകളിലെത്തിച്ചു.
ക്രീസിലെത്തിയ ആസിഫ് അലി, ഭുവനേശ്വർ കുമാറിനെ തുടർച്ചയായി സിക്സിനും ഫോറിനും പറത്തി ആളിക്കത്തിയെങ്കിലും പിന്നാലെ കെട്ടടങ്ങി. ചഹലിെൻറ പന്തിൽ ആസിഫ് അലി (21 പന്തിൽ 30) ക്ലീൻ ബൗൾഡ്. ഷാദാബ് ഖാനും (10) ആയുസ്സുണ്ടായിരുന്നില്ല. ബൗളർമാരായ മുഹമ്മദ് നവാസും (15) ഹസൻ അലിയും (2) പുറത്താകാതെ നിന്നു. ഇന്ത്യക്കായി ബുംറ, ചഹൽ, കുൽദീപ് യാദവ് എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.