ന്യൂഡൽഹി:ബി.സി.സി.െഎയെ പിന്തുണച്ച് കേന്ദ്രസർക്കാർ. ബി.സി.സി.െഎ ഭാരവാഹികളെ പുറത്താക്കിയ നടപടി പുനപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ ഉത്തരവിട്ട ജൂലൈ 18ലെ വിധി പുന:പരിശോധിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹത്ത്ഗി ആവശ്യപ്പെട്ടത്.
ബി.സി.സി.െഎയുടെ പുതിയ ഭരണസമിതിയെ സുപ്രീംകോടതി പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്രസർക്കാർ അപ്രതീക്ഷിതമായി മലക്കം മറിഞ്ഞത്. ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിനെക്കുറിച്ച് വിപുലമായ ചർച്ച വേണമെന്നും അതിനാൽ േകസ് വിശാല ബെഞ്ചിനു വിടണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു.
അതിനിടെ ബി.സി.സി.ഐയുടെ പുതിയ ഭരണസമിതിയിലേക്ക് അമിക്കസ്‌ക്യൂറി ഒമ്പത് പേരുടെ പട്ടിക സമര്‍പ്പിച്ചു. സീൽ ചെയ്ത കവറിലാണ് സമിതി അംഗങ്ങളുടെ േപര് അമിക്കസ്‌ക്യൂറി സമർപ്പിച്ചത്. അമിക്കസ് ക്യൂറി നിര്‍ദേശിച്ച അംഗങ്ങളുടെ കാര്യത്തില്‍ ഈ മാസം 24ന് അന്തിമ തീരുമാനം പറയുമെന്ന് സുപ്രീം കോടതി പറഞ്ഞു.
അമിക്കസ് ക്യൂറി സമർപ്പിച്ച ഒമ്പത് അംഗങ്ങളുടെ ഭരണസമിതി വലുതാണെന്ന് കോടതി പറഞ്ഞു. പട്ടികയില്‍ എഴുപത് വയസ്സിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാകില്ല. ഇക്കാര്യത്തില്‍ അമിക്കസ്‌ക്യൂറിയെ അതൃപ്തി അറിയിക്കുകയും ചെയ്തു. പട്ടികയിലുള്ളവരുടെ പേര് പുറത്തു വിടരുതെന്നും സുപ്രീം കോടതി അമിക്കസ്‌ക്യൂറിക്ക് നിര്‍ദേശം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.