അബുദബി: ഒന്നാം ടെസ്റ്റിെൻറ നാടകീയ സമനിലക്കു പിന്നാലെ പാകിസ്താൻ - ആസ്ട്രേലിയ രണ്ടാം ടെസ്റ്റിനും ആവേശത്തുടക്കം. കഴിഞ്ഞ പോരാട്ടത്തിെൻറ തുടർച്ചയെന്നോണമായിരുന്നു അബുദബിയിലെ പോരാട്ടം. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ കൂട്ടത്തകർച്ചയിൽ നിന്നും തിരിച്ചുവന്നപ്പോൾ ഇന്നിങ്സ് അവസാനിച്ചത് 282 റൺസിന്. മറുപടി ബാറ്റിങ് ആരംഭിച്ച ആസ്ട്രേലിയ ആദ്യ ദിനം കളി അവസാനിപ്പിക്കുേമ്പാൾ അവസാന പന്തിലും വിക്കറ്റ് നഷ്ടമായതോടെ രണ്ടിന് 20 റൺസ് എന്ന നിലയിൽ. പാക് മുൻനിരയിലെ നാലിൽ മൂവരും പൂജ്യത്തിന് പുറത്തായപ്പോൾ ഒരാൾ നേടിയത് നാലു റൺസ് മാത്രം. അഞ്ചിന് 57 റൺസ് എന്ന നിലയിൽ വൻതകർച്ചയെ മുന്നിൽകണ്ടപ്പോഴാണ് ആറാം വിക്കറ്റിൽ കളിയുടെ ഗതിമാറിയത്.
ഒാപണർ ഫഖർ സമാനും (94), ക്യാപ്റ്റൻ സർഫറാസ് അഹമദും (94) അടിച്ചുകൂട്ടിയ 147 റൺസ് എന്ന കൂട്ടുകെട്ടിെൻറ പിൻബലത്തിൽ പാകിസ്താൻ നടുനിവർത്തി. ആറാമനായി സെഞ്ച്വറിയിൽ നിന്നും ആറ് റൺസ് അകലെ ഫഖർ സമാൻ പുറത്താവുേമ്പാൾ സ്കോർ 204ൽ. അധികം വൈകും മുമ്പ് സർഫറാസും അതേ സ്കോറിന് മടങ്ങി. വാലറ്റത്ത് യാസിർ ഷാ (28) കൂടി പിടിച്ചു നിന്നതോടെ ടീം ടോട്ടൽ പൊരുതാവുന്ന നിലയിലേക്ക് ഉയർന്നു. ഹാരിസ് സുഹൈൽ, ആസാദ് ഷഫീഖ്, ബാബർ അസാം എന്നിവരാണ് പൂജ്യത്തിൽ പുറത്തായത്. മുഹമ്മദ് ഹഫീസും(4) അസ്ഹർ അലിയും(15) പിടിച്ചുനിന്നില്ല.
ആസ്ട്രേലിയൻ ബൗളിങ് നിരയിൽ നഥാൻ ലിയോൺ നാലും, മാർനസ് ലബുസ്ഷാഗ്നെ മൂന്നും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒാസീസിന് ഉസ്മാൻ ഖാജ(3), പീറ്റർ സിഡിൽ(4) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. മുഹമ്മദ് അബ്ബാസാണ് രണ്ടു വിക്കറ്റും വീഴ്ത്തിയത്. ആരോൺ ഫിഞ്ചാണ്(13) ക്രീസിലുള്ളത്. 10ാം മത്സരത്തിൽ 50 വിക്കറ്റ് നേടിയ അബ്ബാസ് പാകിസ്താെൻറ അതിവേഗ ഫിഫ്റ്റി വിക്കറ്റ് ക്ലബിൽ രണ്ടാം സ്ഥാനത്ത് ഇടം നേടി. വഖർ യൂനിസ്, മുഹമ്മദ് ആസിഫ്, ഷബിർ അഹമ്മദ് എന്നിവർക്കൊപ്പമാണ് രണ്ടാം സ്ഥാനം പങ്കിടുന്നത്. ഒമ്പത് ടെസ്റ്റിൽ 50 തികച്ച യാസിർഷായാണ് അതിവേഗത്തിൽ ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.