അബൂദബി: ബാറ്റ്സ്മാന്മാരുടെ ശവപ്പറമ്പായി മാറിയ പിച്ചിൽ ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് ടോട്ടൽ 145ൽ അവസാനിപ്പിച്ച് പാകിസ്താൻ. രണ്ടാം ടെസ്റ്റിൽ പാകിസ്താെൻറ ഒന്നാം ഇന്നിങ്സ് ടോട്ടലായ 282 പിന്തുടർന്ന കങ്കാരുപ്പട 137 റൺസ് ലീഡ് വഴങ്ങി കൂടാരം കയറി. രണ്ടിന് 20 എന്ന നിലയിൽ കളി ആരംഭിച്ച ഒാസീസിനെ അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് അബ്ബാസും മൂന്നു വിക്കറ്റ് നേടിയ ബിലാൽ ആസിഫും ചേർന്നാണ് ചുരുട്ടിക്കെട്ടിയത്.
രണ്ടാം ഇന്നിങ്സ് ആരംഭിച്ച പാകിസ്താൻ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിലാണ്. ഒാപണർ മുഹമ്മദ് ഹഫീസ് (6) ഫഖർ സമാൻ (66) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. അർധസെഞ്ച്വറിയുമായി അസ്ഹർ അലിയും (54) ഹാരിസ് സുഹൈലുമാണ്(17) ക്രീസിൽ.
രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഒാസീസിന് ഒരിക്കൽ പോലും തലയുയർത്താനായില്ല. ഷോൺ മാർഷ് (3), ട്രാവിസ് ഹെഡ് (14), മിച്ചൽ മാർഷ് (13), ആരോൺ ഫിഞ്ച് (39), ടിം പെയ്ൻ (3) എന്നിവർ ഉച്ചക്കുമുേമ്പ പുറത്തായി. ഏഴിന് 91 എന്ന നിലയിൽ തരിപ്പണമായപ്പോൾ വലറ്റത്ത് പിടിച്ചുനിന്ന മിച്ചൽ സ്റ്റാർക് (34) ടീം ടോട്ടൽ ശതകം കടത്താൻ സഹായിച്ചു.
കഴിഞ്ഞ ദിവസം 50 ടെസ്റ്റ് വിക്കറ്റ് തികച്ച മുഹമ്മദ് അബ്ബാസിെൻറ കരിയറിലെ മൂന്നാം അഞ്ചു വിക്കറ്റ് പ്രകടനമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.