ലണ്ടൻ: ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരെ കടുത്ത ആരോപണവുമായി ഇംഗ്ലണ്ട് താരം മുഇൗൻ അലി. 2015ലെ ആഷസ് പരമ്പരക്കിടെ ഒാസീസ് താരങ്ങളിലൊരാൾ തന്നെ ഉസാമ ബിൻലാദിൻ എന്ന് വിളിച്ച് വംശീയമായി അധിക്ഷേപിച്ചതായി മുഇൗൻ കുറ്റപ്പെടുത്തി. ‘ദ ടൈംസ്’ പത്രത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ആത്മകഥയിലാണ് മുഇൗെൻറ വെളിപ്പെടുത്തൽ. അധിക്ഷേപിച്ച താരത്തിെൻറ പേര് മുഇൗൻ പുറത്തുവിട്ടില്ല.
‘2015ലെ എെൻറ ആദ്യ ആഷസ് മത്സരത്തിനിടെയാണ് സംഭവം. കാർഡിഫിൽ നടന്ന കളി, മികച്ച പ്രകടനം കാഴ്ചവെക്കാനായതിനാൽ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് (ഇംഗ്ലണ്ട് 169 റൺസിന് ജയിച്ച മത്സരത്തിൽ മുഇൗൻ 77 റൺസും അഞ്ചു വിക്കറ്റും നേടിയിരുന്നു). എന്നാൽ, ഏറെ വേദനിപ്പിച്ച ഒരു അനുഭവം കളിക്കിടെയുണ്ടായി. ഞാൻ ബാറ്റ് ചെയ്യുേമ്പാൾ അടുത്തെത്തിയ ഒരു ഒാസീസ് താരം ‘ഉസാമ’ എന്നാണ് അഭിസംബോധന ചെയ്തത്. ഒരു കളിക്കാരൻ അങ്ങനെ വിളിച്ചത് എനിക്ക് വിശ്വസിക്കാനായില്ല. എനിക്ക് നന്നായി ദേഷ്യംവന്നു. ക്രിക്കറ്റ് ഗ്രൗണ്ടിൽ മറ്റൊരിക്കലും എനിക്ക് അത്ര ദേഷ്യം വന്നിട്ടില്ല’ -മുഇൗൻ എഴുതുന്നു.
‘മത്സരശേഷം ടീമംഗങ്ങേളാടും കോച്ച് ട്രെവർ ബെയ്ലിസിനോടും ഞാൻ സംഭവം പറഞ്ഞു. ബെയ്ലിസ് ഒാസീസ് കോച്ച് ഡാരൻ ലെഹ്മാെൻറ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ലെഹ്മാൻ താരത്തെ വിളിച്ചുചോദിച്ചപ്പോൾ അയാൾ അത് നിഷേധിച്ചു. ഉസാമ എന്നല്ല പാർട്ട് ടൈമർ എന്നാണ് താൻ വിളിച്ചത് എന്നായിരുന്നു അയാളുടെ മറുപടി. പരമ്പര വിജയത്തിനുപിന്നാലെ ഇക്കാര്യം താരത്തോട് നേരിട്ട് ചോദിച്ചേപ്പാഴും താൻ അങ്ങനെ വിളിച്ചിട്ടില്ല എന്നായിരുന്നു മറുപടി. തനിക്ക് ഒരുപാട് മുസ്ലിം സുഹൃത്തുക്കളുണ്ടെന്നും അവരെ താൻ ബഹുമാനിക്കുന്നുവെന്നും പറയുകയും ചെയ്തു’ -മുഇൗൻ ആത്മകഥയിൽ എഴുതി.
സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു. ‘ഇത്തരം പരാമർശങ്ങൾ അംഗീകരിക്കാനാവില്ല. ഇതിന് സമൂഹത്തിലോ കായികരംഗത്തോ സ്ഥാനമില്ല. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നവർ പാലിക്കേണ്ട മര്യാദകളും പുലർത്തേണ്ട ധാർമികതയും സംബന്ധിച്ച് ഞങ്ങൾക്ക് കൃത്യമായ നിലപാടുണ്ട്. മുഇൗെൻറ ആേരാപണം ഞങ്ങൾ ഗൗരവത്തിലെടുക്കുകയാണ്’ -ക്രിക്കറ്റ് ആസ്ട്രേലിയ വക്താവ് പറഞ്ഞു.
പാകിസ്താൻകാരെൻറയും ഇംഗ്ലീഷുകാരിയുടെയും മകനായി ബർമിങ്ഹാമിൽ ജനിച്ച മുഇൗൻ കഴിഞ്ഞ ആഷസിനിടെയും ആസ്ട്രേലിയൻ കാണികളിൽനിന്നും കളിക്കാരിൽനിന്നും മോശം പെരുമാറ്റമുണ്ടായതായി വെളിപ്പെടുത്തിയിരുന്നു. ഒാസീസ് കളിക്കാർ കളത്തിന് പുറത്ത് മാന്യമായി പെരുമാറുന്നവരാണെങ്കിലും ഗ്രൗണ്ടിൽ അധിക്ഷേപിച്ചുകൊണ്ടേയിരിക്കുമെന്ന് മുഇൗൻ ആത്മകഥയിൽ പറയുന്നു. ‘2015ൽ സിഡ്നിയിൽ ആദ്യമായി അവർക്കെതിരെ കളിച്ചപ്പോൾ തന്നെ എനിക്ക് അനുഭവമുള്ളതാണത്. അവർ നിങ്ങളെ പ്രകോപിപ്പിക്കുക മാത്രമല്ല, അധിക്ഷേപിച്ചുകൊണ്ടിരിക്കുകയും ചെയ്യും. ആദ്യമായി അവർക്കെതിരെ കളിക്കുന്നതുകൊണ്ടാകും അതെന്ന് കരുതി സമാധാനിച്ചെങ്കിലും പിന്നീടെപ്പോഴൊക്കെ ഒാസീസിനെതിരെ കളിച്ചോ അപ്പോഴൊക്കെ അതുതന്നെയായിരുന്നു അവസ്ഥ. പെരുമാറ്റം കൂടുതൽ മോശവും അധിക്ഷേപം കൂടുതൽ രൂക്ഷവുമാവുകയല്ലാതെ കുറവുണ്ടായിരുന്നില്ല’ -മുഇൗൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.