ഹൈദരാബാദ്: ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ-പാകിസ്താൻ ക്രിക്കറ്റർ ശുെഎബ് മാലിക് ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. മാലിക് ട്വിറ്ററിലൂടെയാണ് പിതാവായ വാർത്ത പുറത്തുവിട്ടത്. ഹൈദരാബാദിലെ റെയിൻബോ ആശുപത്രിയിലായിരുന്നു സാനിയ ആൺകുഞ്ഞിന് ജന്മംനൽകിയത്.
മാതാപിതാക്കളുടെ പേരുകൾ ചേർത്ത് ഇസാൻ മിർസ മാലിക് എന്നാണ് കുഞ്ഞിനെ വിളിച്ചത്. ‘‘ദൈവത്തിന് സ്തുതി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി’’ -മാലിക് ട്വീറ്റ് ചെയ്തു.
ബോളിവുഡിലെയും ഇന്ത്യയിലെയും പാകിസ്താനിലെയും കായിക താരങ്ങളും ആശംസ നേർന്നു. 2010ലാണ് പാക് ഒാപണർ ശുെഎബ് മാലികും ഇന്ത്യൻ ടെന്നിസ് സൂപ്പർ താരം സാനിയയും വിവാഹിതരായത്.
Excited to announce: Its a boy, and my girl is doing great and keeping strong as usual #Alhumdulilah. Thank you for the wishes and Duas, we are humbled #BabyMirzaMalik
— Shoaib Malik (@realshoaibmalik) October 30, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.