ധാക്ക: ബംഗ്ലാദേശിെൻറ കൂറ്റൻ സ്കോറിനെതിരെ ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 304 റൺസിനു പുറത്ത്. ബ്രണ്ടൻ ടെയ്ലറുടെ (110) സെഞ്ച്വറി മികവിലാണ് സന്ദർശകർ സ്കോർ 300 കടത്തിയത്.
ഇതോടെ, ബംഗ്ലാദേശിന് ആദ്യ ഇന്നിങ്സിൽ 218 റൺസിെൻറ ലീഡായി. ഫോളോ ഒാൺ കടമ്പ കടക്കാനാവാത്ത സന്ദർശകർക്ക് ഇതോടെ ബുധനാഴ്ച ബാറ്റിങ് തുടരണം. രണ്ടുദിനം ബാക്കിയിരിക്കെ സിംബാബ്വെക്ക് കളി കൈവിടാതിരിക്കാൻ വമ്പൻ ചെറുത്തുനിൽപ് കാഴ്ചവെക്കേണ്ടിവരും. നേരേത്ത, ആദ്യ ടെസ്റ്റിൽ ചരിത്രം രചിച്ച് സന്ദർശകർ കടുവകളെ തുരത്തിയിരുന്നു. എവേ മത്സരത്തിൽ രണ്ടു പതിറ്റാണ്ടിനിടക്ക് സിംബാബ്വെയുടെ ആദ്യ ടെസ്റ്റ് ജയമായിരുന്നു ഇത്.
തുടർച്ചയായ മൂന്നാം മത്സരത്തിലും അഞ്ചു വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ തെയ്ജുൽ ഇസ്ലാമാണ് സിംബാബ്വെയുടെ ചെറുത്തുനിൽപ് തടഞ്ഞത്. കരിയറിലെ 16ാം സെഞ്ച്വറിയുമായി തിളങ്ങിയ ബ്രണ്ടൻ ടെയ്ലറുടെ ബാറ്റിങ്ങിൽ ബംഗ്ലാദേശ് പേടിച്ചെങ്കിലും താരം പുറത്തായതോടെ ടീം തകർന്നു. ബ്രിയാ കാരിയും (53) പീറ്റർ മൂറും (83) അർധസെഞ്ച്വറിയുമായി ടെയ്ലർക്ക് പിന്തുണ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.