???????? ?????

ബി.സി.സി.​െഎ ഉദ്യോഗസ്​ഥരെ പുറത്താക്കി

ന്യൂഡല്‍ഹി: സുപ്രീംകോടതി നിയമിച്ച ബി.സി.സി.ഐ ഇടക്കാല സമിതി പ്രസിഡന്‍റ് വിനോദ് റായിയുടെ നേതൃത്വത്തിലുള്ള സംഘം ശുദ്ധികലശം തുടരുന്നു. ബോര്‍ഡിന്‍െറ ഡല്‍ഹി ഓഫിസ് അടച്ചുപൂട്ടി പ്രവര്‍ത്തനം മരവിപ്പിച്ച സമിതി, ജീവനക്കാരെയും പുറത്താക്കി. മുന്‍ പ്രസിഡന്‍റ് അനുരാഗ് ഠാകുര്‍, സെക്രട്ടറി അജയ് ഷിര്‍കെ എന്നിവരുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന ഓഫിസുകളാണ് പൂട്ടിയത്. തൊട്ടുപിന്നാലെ ബോര്‍ഡിന്‍െറ മീഡിയ മാനേജര്‍ സ്ഥാനം രാജിവെച്ചു. ഡല്‍ഹി ഓഫിസ് കേന്ദ്രമായി പ്രവര്‍ത്തിച്ച നിശാന്ത് അറോറയാണ് സമിതി നടപടിക്ക് പിന്നാലെ സ്ഥാനമൊഴിഞ്ഞത്. 

മറ്റ് ജീവനക്കാരെയെല്ലാം പുറത്താക്കിയ സമിതി അറോറക്ക് മുംബൈയിലെ ബി.സി.സി.ഐ ആസ്ഥാനത്തേക്ക് മാറാന്‍ അവസരം നല്‍കിയിരുന്നു. എന്നാല്‍, ഇത് തള്ളിയാണ് സ്ഥാനം രാജിവെച്ചത്. ബംഗ്ളാദേശിനെതിരെ ഫെബ്രുവരി ഒമ്പതിന് തുടങ്ങുന്ന ക്രിക്കറ്റ് ടെസ്റ്റിനായി അറോറ ടീമിനൊപ്പം ഹൈദരാബാദിലേക്ക് പോയിട്ടില്ല. ‘ഡല്‍ഹിയിലെ പ്രസിഡന്‍റിന്‍െറ ഓഫിസ് അടച്ചുപൂട്ടണമെന്നാണ് ആവശ്യപ്പെട്ടത്. ഡല്‍ഹി ഓഫിസ് വഴി റിക്രൂട്ട് ചെയ്യപ്പെട്ടവരെല്ലാം സ്ഥാനം ഒഴിയേണ്ടിവരും. മീഡിയ മാനേജറുടെ നിയമനം സ്വതന്ത്രമാണ്. എന്നാല്‍, ഡല്‍ഹി ഓഫിസ് വഴിയാണ് നിയമനമെങ്കില്‍ അദ്ദേഹവും പുറത്ത് പോവണം. പകരക്കാരനെ സി.ഇ.ഒ രാഹുല്‍ ജോഹ്റി തീരുമാനിക്കും’  -സമിതി അംഗം ഡയാന എഡുല്‍ജി അറിയിച്ചു.  

Tags:    
News Summary - BCCI Administrators Sack Officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.