ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.െഎ) ജനറൽ മാനേജർ പദവിയിൽനിന്ന് ആർ.പി. ഷാ രാജിവെച്ചു. ബോർഡിെൻറ വാണിജ്യ വിഭാഗം ജനറൽ മാനേജറായ 61കാരനായ ആർ.പി. ഷാ പ്രായാധിക്യം ചൂണ്ടിക്കാട്ടിയാണ് സുപ്രധാന പദവിയിൽനിന്ന് രാജിവെക്കുന്നത്. തീരുമാനം വ്യക്തിപരമാണെന്നും പുണെയിൽനിന്ന് മുംബൈയിലേക്കുള്ള നിരന്തര യാത്ര ബുദ്ധിമുട്ടാകുന്നതിനാൽ കഴിഞ്ഞ ഒക്ടോബറിൽതന്നെ ഇക്കാര്യം സൂചിപ്പിച്ചതായും അദ്ദേഹം രാജി വ്യക്തമാക്കിക്കൊണ്ട് അറിയിച്ചു. പദവിയിൽ തുടരണമെന്ന് സി.ഇ.ഒ രാഹുൽ ജൊഹ്റി ആവശ്യപ്പെെട്ടങ്കിലും ഷാ നിരസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.