മുംബൈ: ബി.സി.സി.െഎയിൽ സമഗ്രമാറ്റങ്ങൾക്ക് തുടക്കമാവുന്നു. ലോധ കമ്മിറ്റി ശിപാർശകളനുസരിച്ച് സംഘടനയെ ഉടച്ചുവാർക്കാനുള്ള ശ്രമത്തിലാണ് പുതിയ ഭാരവാഹികൾ. ഇത് പ്രകാരം ഇനി ബി.സി.സിയിൽ അംഗമായ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകൾക്ക് ഒരു വോട്ട് മാത്രമേ ഉണ്ടാവുകയുള്ളു. 41 തവണ രഞ്ജി ചാംപ്യൻമാരായ മുംബൈയുടെയും സൗരാഷ്ട്രയുടെയും വോട്ടിങ് അവകാശം ഇതോടെ ഇല്ലാതാകും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പൂർണമായ രീതിയിലുള്ള വോട്ടിങ് അവകാശം നൽകാനും ബി.സി.സി.െഎ തീരുമാനിച്ചിട്ടുണ്ട്.
അതോടൊപ്പം ഇനി ബി.സി.സി.ഐ വര്‍ക്കിങ് കമ്മിറ്റി ഉണ്ടാകില്ല. പകരം ഒരു ഉന്നതാധികാര സമിതിയാകും കാര്യങ്ങള്‍ കൈകാര്യം ചെയ്യുക. ബി.സി.സി.ഐ പ്രസിഡൻറിെൻറയും ട്രഷററുടെയും അധികാരങ്ങളും സംഘടന വെട്ടിക്കുറച്ചിട്ടുണ്ട്. ഒരു സംസ്ഥാനത്തിന് ഒരു വോട്ട് എന്ന തീരുമാനം നടപ്പിലാകുന്നതോടെ ബി.സി.സി.െഎയിൽ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അപ്രമാദിത്വം ഇല്ലാതാകും. ക്രിക്കറ്റ് ക്ലബ്ബ് ഓഫ് ഇന്ത്യ, നാഷണല്‍ ക്രിക്കറ്റ് ക്ലബ്ബ്, റെയില്‍വേസ്, സര്‍വീസസ്, യൂണിവേഴ്‌സിറ്റീസ് എന്നിവരുടെ വോട്ടിങ് അവകാശം എടുത്തു കളഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.