⊿ 2013 മേയ് 16: രാജസ്ഥാൻ റോയൽസിനുവേണ്ടി െഎ.പി.എല്ലിൽ കളിക്കുന്നതിനിടെ കോഴ വാങ്ങിയെന്നാരോപിച്ച് ശ്രീശാന്തിനെയും രണ്ടു സഹതാരങ്ങളെയും ഡൽഹി പൊലീസ് അറസ്റ്റ്ചെയ്തു. വാതുവെപ്പ് നടത്തുന്ന ഇടനിലക്കാർക്കുള്ള അടയാളമായി പോക്കറ്റിൽ തൂവാല തിരുകിയാണ് ശ്രീശാന്ത് ബൗൾ ചെയ്തതെന്നായിരുന്നു ആരോപണം. 40 ലക്ഷം ശ്രീശാന്ത് വാങ്ങിയെന്നും അവർ പറഞ്ഞു.
⊿ മേയ് 21: കേസുമായി ബന്ധപ്പെട്ട് നടൻ വിനോദ് ധാരാ സിങ് അറസ്റ്റിൽ
⊿ മേയ് 24: ബി.സി.സി.െഎ പ്രസിഡൻറ് ശ്രീനിവാസെൻറ മരുമകൻ ഗുരുനാഥ് മെയ്യപ്പൻ അറസ്റ്റിൽ
⊿ മേയ് 28: െഎ.പി.എൽ ഭരണസമിതി അന്വേഷണ കമീഷനെ നിയമിച്ചു.
⊿ ജൂൺ 11: ശ്രീശാന്തിന് ജാമ്യം
⊿ ജൂലൈ 28: മെയ്യപ്പൻ കുറ്റക്കാരനല്ലെന്ന് ബി.സി.സി.െഎയുടെ അന്വേഷണ കമീഷൻ
⊿ ജൂലൈ 30: കമീഷെൻറ വാദം ബോംബേ ഹൈകോടതി തള്ളി
⊿ ആഗസ്റ്റ് 7: കമീഷൻ വാദം സുപ്രീംകോടതിയും തള്ളി
⊿ 2015 ജൂലൈ 25: ശ്രീശാന്ത് ഉൾപ്പെടെയുള്ള മൂന്നു താരങ്ങളും കുറ്റക്കാരല്ലെന്ന് ഡൽഹി ഹൈകോടതിയുടെ ഉത്തരവ്
⊿ 2017 മാർച്ച് രണ്ട്: ബി.സി.സി.െഎ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ശ്രീശാന്ത് കേരള ഹൈകോടതിയിൽ
⊿ 2017 ആഗസ്റ്റ് ഏഴ് : ശ്രീശാന്തിെൻറ വിലക്ക് നീക്കണമെന്ന് ഹൈകോടതി ഉത്തരവ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.