കൊച്ചി: ദേശീയതലത്തിൽ യശസ്സുയർത്തിയ കായിക താരത്തിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുേമ്പാൾ അമിതാവേശം വേണ്ടതില്ലെന്ന് ഹൈകോടതി. കഠിന പ്രയത്നത്തിലൂടെ ഒരു കായികതാരം വളർത്തിയെടുത്ത ആദരവും ആത്മവിശ്വാസവും നശിക്കുന്ന വിധത്തിലാകരുത് നടപടി. തെളിവുകളും രേഖകളും പരിശോധിക്കുമ്പോള്‍ മാന്യരുടെ കളിയെന്നു പറയുന്ന ക്രിക്കറ്റിനെ വാതുവെപ്പ് സംഘങ്ങളും മറ്റു മാഫിയകളും വളഞ്ഞിരിക്കുകയാണ്. ഇതിനെതിരായ നീക്കങ്ങള്‍ നടക്കുമ്പോള്‍ ഗോതമ്പും പതിരും ബി.സി.സി.ഐ വേര്‍തിരിക്കണമായിരുന്നു. ശ്രീശാന്തിനെതിരായ ബി.സി.സി.െഎയുടെ ആജീവനാന്ത വിലക്ക് റദ്ദാക്കിയ വിധിന്യായത്തിലാണ് ഇൗ നിരീക്ഷണങ്ങൾ.
ക്രിക്കറ്റ് മത്സരം നേരിട്ട് സംപ്രേഷണം ചെയ്യാൻ തുടങ്ങിയതോടെയാണ് ധന ഉൽപാദന മാർഗമെന്ന നിലയിൽ അത് വളരുന്നത്. ലോകത്തെ കായിക വാണിജ്യെമന്ന നിലയിലാണ് ക്രിക്കറ്റ് എത്തിയിട്ടുള്ളത്. ക്രിക്കറ്റിനേക്കാൾ ക്രിക്കറ്റ് പ്രേമികളുടെ താൽപര്യത്തിനാണ് സംഘടനകൾ പ്രാധാന്യം നൽകുന്നത് എന്ന അവസ്ഥയിലാണ് കാര്യങ്ങൾ. ക്രിക്കറ്റ് ഇപ്പോഴും ഗെയിം എന്ന നിലയിൽ തുടരുന്നുവെന്നതാണ് അതിെൻറ നന്മ. ക്രിക്കറ്റ് കളിക്കാരുടെയും സംഘടനകളുടെയും സാമ്പത്തിക താൽപര്യങ്ങൾക്ക് പ്രാധാന്യമേറുന്നുവെന്നതാണ് തെറ്റായ വശം. കായിക മേഖലയുടെ ധാർമികതയും ക്രിക്കറ്റ് പ്രേമികളുടെ ആത്മവിശ്വാസവും തകർക്കുന്നതുമാണ് വാതുവെപ്പും ഒത്തുകളിയും സംബന്ധിച്ച വിവാദങ്ങൾ.
െഎ.പി.എല്ലുമായി ബന്ധപ്പെട്ട് ബി.സി.സി.െഎ നിശ്ചയിച്ച അഴിമതിവിരുദ്ധ ചട്ടങ്ങൾ ലംഘിച്ചുവെന്നതാണ് ശ്രീശാന്തിെനതിരായ ആരോപണം. ജിജു ജനാർദനനും ചന്ദ്രേഷ് ചന്ദുഭായി പേട്ടലുമായുള്ള സംഭാഷണമാണ് ശ്രീശാന്തിനെതിരെ തെളിവായുള്ളത്. എന്നാൽ, ശ്രീശാന്തിെൻറ പങ്ക് നേരിട്ട് തെളിയിക്കാൻ പര്യാപ്തമല്ല ഇൗ തെളിവുകൾ. മാത്രമല്ല, ഒത്തുകളിക്ക് ശ്രീശാന്ത് തയാറല്ലെന്നും ഫോൺ സംഭാഷണത്തിലുണ്ട്. എന്നാൽ, പൊലീസ് ഇത്തരം തുടർ സംഭാഷണങ്ങളെക്കുറിച്ച് അന്വേഷിച്ചില്ല. ബി.സി.സി.െഎയുടെ അഴിമതിവിരുദ്ധ ചട്ട പ്രകാരം വാതുവെപ്പും ഒത്തുകളിയും സംബന്ധിച്ച് അറിവു കിട്ടിയാൽ അധികൃതരെ അറിയിക്കാൻ കളിക്കാർ ബാധ്യസ്ഥനാണ്. എന്നാൽ, ഒത്തുകളിക്ക് വേണ്ടി ശ്രീശാന്തിനെ ജിജു സമീപിച്ചോയെന്ന് വ്യക്തമാക്കുന്ന കൃത്യമായ തെളിവുകളില്ല. ഇനി ശ്രീശാന്തിന് അറിവുണ്ടായിരുന്നെങ്കിൽതന്നെ നാല് വർഷത്തെ വിലക്കിലൂടെ അതിനുള്ള ശിക്ഷ അനുഭവിച്ച് കഴിഞ്ഞു. ഒത്തുകളി നടന്നില്ലെങ്കിലും ശ്രീശാന്ത് സമ്മതം മൂളിയിരുന്നെങ്കിൽ ഇപ്പോൾ ബി.സി.സി.െഎ ചുമത്തിയ പോലുള്ള പരമാവധി ശിക്ഷ നൽകാമായിരുന്നെന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.