ന്യൂഡല്‍ഹി: ജസ്റ്റിസ് ലോധ കമ്മിറ്റി ശിപാര്‍ശ അംഗീകരിക്കുന്നത് വരെ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി.സി.സി.ഐ) ഫണ്ട് കൈമാറുന്നത് സുപ്രീംകോടതി വിലക്കി. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) സി.ഇ.ഒ ഡേവിഡ് റിച്ചാര്‍ഡ്സണ്‍ അനുരാഗ് ഠാകുറിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
ബി.സി.സി.ഐക്ക് കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ നോമിനിയെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി സര്‍ക്കാര്‍ ഇടപെടലിന് കാരണമാകുമെന്ന് കാണിച്ച് ഐ.സി.സി ഒരു കത്തയക്കണമെന്ന് അനുരാഗ് ഠാകുര്‍ തന്നോട് ആവശ്യപ്പെട്ടുവെന്നായിരുന്നു ഡേവിഡ് റിച്ചാര്‍ഡ്സന്‍െറ ആരോപണം. റിച്ചാര്‍ഡ്സണ്‍ ഇപ്പോഴും സി.ഇ.ഒ ആണോയെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍, ബി.സി.സി.ഐ ഇങ്ങനെ കത്തെഴുതാന്‍ പറഞ്ഞുവെന്ന് അദ്ദേഹം വ്യാജ പ്രസ്താവന നടത്തുമോ എന്ന് ചോദിച്ചിരുന്നു.
13 സംസ്ഥാന അസോസിയേഷനുകള്‍ക്ക് 16.73 കോടി രൂപ നല്‍കാന്‍ കഴിഞ്ഞ മാസം 30ന് ബി.സി.സി.ഐ പൊതുയോഗം കൈകൊണ്ട തീരുമാനം നടപ്പാക്കരുതെന്നും ബെഞ്ച് നിര്‍ദേശിച്ചു. ചാമ്പ്യന്‍സ് ട്രോഫിയുടെയും ട്വന്‍റി20 ടൂര്‍ണമെന്‍റിന്‍െറയും സംപ്രേഷണത്തിന് സ്വകാര്യ ചാനല്‍ നല്‍കിയതാണ് തുക. ലോധ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കുമെന്ന് ഈ അസോസിയേഷനുകള്‍ പ്രമേയം പാസാക്കാതെ ഇനി തുക അനുവദിക്കില്ല. ശിപാര്‍ശകള്‍ നടപ്പാക്കില്ളെന്ന് അവര്‍ ഉറച്ചുനിന്നാല്‍ അവര്‍ക്കുള്ള പണം സ്ഥിരം നിക്ഷേപമാക്കി മാറ്റുമെന്നും തീരുമാനം മാറ്റുന്നതുവരെ അങ്ങനെ തുടരുമെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.