മുംബൈ: അനിൽ കുംെബ്ല രാജിവെച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ പുതിയ പരിശീലകനുവേണ്ടിയുള്ള അന്വേഷണം ബി.സി.സി.െഎ സജീവമാക്കി. വീരേന്ദർ സെവാഗ് ഉൾപെടെയുള്ളവരുെട പേരുകൾ പരിഗണനയിലുണ്ടെങ്കിലും താൽപര്യമുള്ളവരിൽനിന്ന് കൂടുതൽ അപേക്ഷ ക്ഷണിക്കാനാണ് ക്രിക്കറ്റ് ബോർഡ് ആലോചിക്കുന്നത്.
പരിശീലകനാവാൻ താൽപര്യമുള്ളവർ അപേക്ഷ നൽകണമെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ബി.സി.സി.െഎ പത്ര പരസ്യം നൽകിയിരുന്നു. അപേക്ഷ സമർപ്പിക്കേണ്ട കാലാവധി അവസാനിച്ചെങ്കിലും ഒരാഴ്ച കൂടി സമയം നീട്ടി നൽകാനാണ് ആലോചിക്കുന്നത്. സെവാഗിനോടാണ് ബി.സി.സി.െഎക്ക് താൽപര്യമെങ്കിലും ഇടക്കാല ഭരണസമിതിയുടെ തീരുമാനം അനുസരിച്ചെ പരിശീലകനെ നിയമിക്കാൻ കഴിയു. അപേക്ഷ നൽകി ഇൻറർവ്യൂവും കടന്നാണ് അനിൽ കുംെബ്ല ഒരു വർഷം മുമ്പ് പരിശീലകനായി എത്തുന്നത്.
അതേസമയം, കുംെബ്ല-കോഹ്ലി തർക്കത്തെ കുറിച്ച് വിശദ റിപ്പോർട്ട് നൽകാൻ ടീം മാനേജർ കപിൽ മൽഹോത്രയോട് ബി.സി.സി.െഎ സി.ഇ.ഒ രാഹുൽ ജോഹ്റി ആവശ്യപ്പെട്ടു. നിലവിലുള്ള അപേക്ഷകരിൽ സെവാഗിന് പുറമെ അഞ്ച് പേരുകൾ കൂടി ബി.സി.സി.െഎയുടെ പരിഗണനയിലുണ്ട്. മുൻ ആസ്ട്രേലിയൻ ബൗളിങ് കോച്ച് ക്രെയ്ഗ് മക്ഡർമോട്ട് അപേക്ഷ നൽകിയിരുന്നെങ്കിലും സമയം വൈകിയെന്ന് ചൂണ്ടിക്കാണിച്ച് ബി.സി.സി.െഎ അപേക്ഷ തിരസ്കരിച്ചു. സെവാഗ്, ടോം മുഡി, ലാൽചന്ദ് രജ്പുത്, റിച്ചാഡ് പൈബസ്, ദൊഡ ഗണേശ് എന്നിവർക്കാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്.
കോച്ചാവാൻ സാധ്യതയുള്ളവർ
വീരേന്ദ്രർ സെവാഗ്
െഎ.പി.എലിൽ കിങ്സ് ഇലവൻ പഞ്ചാബ് ടീമിെൻറ ഉപദേശകനും ഡയറക്ടറുമായിരുന്നു എന്നതാണ് സെവാഗിെൻറ സാധ്യതകൾ വർധിപ്പിക്കുന്നത്. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി അടക്കമുള്ളവരുമായി വീരുവിന് നല്ല ബന്ധമാണുള്ളത്. യുവരാജ് സിങ്, എം.എസ്. ധോണി ഉൾപെടെയുള്ള സീനിയർ താരങ്ങളോടൊപ്പം കളിച്ച പരിചയവും സെവാഗിനുണ്ട്. ഇന്ത്യക്കാരൻതന്നെ പരിശീലകനായി എത്തണമെന്ന താൽപര്യം കഴിഞ്ഞ വർഷം തന്നെ ബി.സി.സി.െഎ പ്രകടിപ്പിച്ചിരുന്നു.
ടോം മൂഡി
അനുഭവ സമ്പത്താണ് മുൻ ആസ്ട്രേലിയൻ താരമായ ടോം മൂഡിയുടെ സാധ്യതകൾ വർധിപ്പിക്കുന്നത്. െഎ.പി.എലിൽ ഹൈദരാബാദ് ടീമിനെ വിജയത്തേരിലെത്തിച്ചതിൽ ടോം മൂഡി എന്ന പരിശീലകന് കാര്യമായ പങ്കുണ്ട്. ടോം മൂഡിയുടെ കീഴിലാണ് 2016ൽ ഹൈദരാബാദ് കിരീടമണിഞ്ഞത്. കഴിഞ്ഞ സീസണിൽ ടീം സെമിയിൽ എത്തിയിരുന്നു. ഇടക്ക് ശ്രീലങ്കൻ ടീമിെൻറ പരിശീലക കുപ്പായം അണിഞ്ഞു. ബിഗ് ബാഷ് ലീഗിൽ വെസ്റ്റേൺസ് വാരിയേഴ്സിെൻറ കോച്ചായിരുന്നു.
ലാൽ ചന്ദ് രജ്പുത്
അഫ്ഗാൻ ക്രിക്കറ്റ് ടീമിെൻറ ഹെഡ് കോച്ചാണ് ലാൽചന്ദ് രജ്പുത്. 2007ൽ ട്വൻറി 20 ലോകകപ്പ് നേടുേമ്പാൾ ഇന്ത്യൻ ടീമിെൻറ മാനേജരായിരുന്നു. അണ്ടർ 19 ടീമിെൻറ പരിശീലകനായിട്ടുണ്ട്. െഎ.പി.എൽ 2008 സീസണിൽ മുംബൈയുടെ കോച്ചായിരുന്നു. ഹർഭജൻ സിങ് ശ്രീശാന്തിെൻറ മുഖത്തടിച്ചപ്പോൾ സാക്ഷിയായി രജ്പുത് ഉണ്ടായിരുന്നു. എന്നാൽ, ഇത് കണ്ട് ചിരിച്ചുകൊണ്ട് നിന്ന രജ്പുതിെൻറ നടപടി വിവാദമായി. കഴിഞ്ഞ വർഷവും ഇന്ത്യൻ പരിശീലകനാവാൻ അപേക്ഷ നൽകിയിരുന്നൂ.
റിച്ചാർഡ് പൈബസ്
പാകിസ്താനെയും ബംഗ്ലാേദശിനെയും പരിശീലിപ്പിച്ച അനുഭവസമ്പത്തുമായാണ് ഇംഗ്ലണ്ടുകാരനായ റിച്ചാർഡ് പൈബസ് അപേക്ഷ നൽകിയിരിക്കുന്നത്. 1999 ലോകകപ്പിൽ പാകിസ്താൻ ടീം ഫൈനലിലെത്തിയപ്പോൾ പരിശീലക സ്ഥാനത്ത് പൈബസായിരുന്നു. 2012ൽ പൈബസിന് കീഴിൽ ബംഗ്ലാദേശ് ടീം കളിച്ച 16 മത്സരങ്ങളിൽ 12ലും ജയം കൊയ്തു. പിന്നീട് കരാർ തർക്കത്തെ തുടർന്ന് പരിശീലക സ്ഥാനം രാജിവെച്ചു. നിലവിൽ വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡിെൻറ ഡയറക്ടറാണ്.
ദൊഡ ഗണേശ്
അന്താരാഷ്ട്ര ക്രിക്കറ്റിൽ അത്ര പരിചയമില്ലാത്തയാളാണ് മുൻ ഇന്ത്യൻ പേസ് ബൗളർ കൂടിയായ ദൊഡ ഗണേശ്. ഇന്ത്യക്കായി നാല് ടെസ്റ്റും ഒരു ഏകദിനവും കളിച്ചിട്ടുണ്ട്. 2012ൽ ഗോവയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തിരുന്നു. രാഷ്ട്രീയമായി ക്രിക്കറ്റ് ബോർഡിനിടയിൽ സ്വാധീനമുള്ളയാളാണ് ഗണേശ്. മുൻ പരിശീലകൻ അനിൽകുംെബ്ലക്കൊപ്പം കർണാടക ടീമിൽ കളിച്ചിരുന്നു. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിട്ടുണ്ടെന്ന് ഗണേശ് സ്ഥിരീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.