ദുബൈ: െഎ.സി.സിയുടെ സാമ്പത്തിക നയ പരിഷ്കരണം പാസായതോടെ പൊളിയുന്നത് 2014ൽ രൂപംകൊണ്ട ബിഗ് ത്രീ സിസ്റ്റം. എൻ. ശ്രീനിവാസൻ െഎ.സി.സി ചെയർമാനായിരുന്ന കാലത്താണ് ഇന്ത്യ, ഇംഗ്ലണ്ട്, ആസ്ട്രേലിയ എന്നീ ക്രിക്കറ്റ് ബോർഡുകൾക്ക് കൂടുതൽ വിഹിതം നൽകാൻ തീരുമാനിച്ചത്. എന്നാൽ, പുതിയ സാമ്പത്തികനയമനുസരിച്ച് വിഹിതം എല്ലാ അംഗരാജ്യങ്ങൾക്കും വീതിച്ചുനൽകും. അതേസമയം, െഎ.സി.സിയുടെ നയത്തിൽ പ്രതിഷേധിച്ച് ചാമ്പ്യൻസ് ട്രോഫിയിൽനിന്ന് വിട്ടുനിൽക്കുന്ന കാര്യം ബി.സി.സി.െഎ ഗൗരവമായി ആലോചിക്കുന്നുണ്ട്. ഇതിെൻറ ഭാഗമായി അടിയന്തരയോഗം ഉടൻ ചേരും.
ബിഗ് ത്രീ സിസ്റ്റം പൊളിയുമെങ്കിലും കനത്ത സാമ്പത്തികനഷ്ടം ഉണ്ടാകുന്നത് ഇന്ത്യക്ക് മാത്രമാണ്. വമ്പന്മാർ മൂന്ന് പേരുണ്ടായിരുന്നെങ്കിലും 57 കോടി ഡോളർ വിഹിതം ലഭിച്ചിരുന്ന ഇന്ത്യയായിരുന്നു മുന്നിൽ. എട്ടുവർഷ കാലയളവിലേക്കാണ് െഎ.സി.സി ഇത്രയും തുക നൽകുന്നത്. പരിഷ്കരണം നിലവിൽവരുന്നതോടെ 2015 മുതൽ 2023 വരെയുള്ള എട്ടുവർഷത്തേക്കുള്ള ഇന്ത്യയുടെ വിഹിതം 29 കോടി ഡോളറായി കുറയും. അതേസമയം, 15 കോടി ഡോളർ വിഹിതം ലഭിച്ചിരുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന് 14 കോടി ഡോളർ ലഭിക്കും. ആസ്േട്രലിയക്ക് നിലവിൽ കിട്ടിയിരുന്ന 13 കോടി ഡോളർ തന്നെ ലഭിക്കും.
മറ്റ് ആറ് അംഗരാജ്യങ്ങൾക്കും 13 കോടി ഡോളറും സിംബാബ്വെക്ക്് ഒമ്പത് കോടി ഡോളറും കിട്ടും. ഇന്ത്യക്ക് കിട്ടിയിരുന്ന അധികതുകയാണ് മറ്റ് രാജ്യങ്ങൾക്ക് വീതിച്ച് നൽകുന്നത്. ഇതോടെ മറ്റ് രാജ്യങ്ങളുടെ വിഹിതം വർധിക്കും. അതിനാലാണ് വോെട്ടടുപ്പിൽ ഇന്ത്യയൊഴികെ ഒരു ക്രിക്കറ്റ് ബോർഡ് പോലും സാമ്പത്തിക പരിഷ്കരണത്തെ എതിർത്ത് വോട്ട് ചെയ്യാതിരുന്നത്. 10 കോടി ഡോളർ അധികം നൽകാമെന്ന് െഎ.സി.സി അറിയിച്ചിരുന്നെങ്കിലും അത് പോരെന്ന നിലപാടിലായിരുന്നു ബി.സി.സി.െഎ. സാമ്പത്തിക പരിഷ്കരണം വൻ ഭൂരിപക്ഷത്തിൽ പാസായത് നിലവിലെ ചെയർമാനും ഇന്ത്യക്കാരനുമായ ശശാങ്ക് മനോഹറിെൻറ നയങ്ങൾക്കുള്ള അംഗീകാരംകൂടിയാണ്. അതേസമയം, െഎ.സി.സി നയത്തിനെതിരെ നിലപാട് കടുപ്പിക്കാനൊരുങ്ങുകയാണ് ബി.സി.സി.െഎ. മറ്റ് അംഗരാജ്യങ്ങൾ ചതിച്ചുവെന്നാണ് ബി.സി.സി.െഎ നിലപാട്. ചർച്ചക്ക് ശശാങ്ക് മനോഹറിനെ ക്ഷണിച്ചെങ്കിലും അദ്ദേഹം നിരസിച്ചെന്ന് ബി.സി.സി.െഎ വൃത്തങ്ങൾ പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽനിന്ന് വിട്ടുനിന്നാൽ ഇന്ത്യക്കെതിരെ നടപടിയെടുക്കണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. പാകിസ്താനുമായുള്ള പല പരമ്പരകളും ഇന്ത്യ റദ്ദാക്കിയിരുന്നു. ഇന്ത്യയിൽനിന്ന് നഷ്ടപരിഹാരം ഇൗടാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.