മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനുള്ള വിഹിതം വെട്ടിക്കുറച്ച െഎ.സി.സി നടപടിയിൽ പ്രതിഷേധിക്കുന്നതിെൻറ ഭാഗമായി ചാമ്പ്യൻസ് ട്രോഫി ബഹിഷ്കരിക്കാനുള്ള ബി.സി.സി.െഎ നീക്കത്തിനെതിരെ മുൻ താരങ്ങൾ രംഗത്ത്. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ടൂർണമെൻറിൽനിന്ന് വിട്ടുനിൽക്കുന്നതിനോട് യോജിക്കാനാവില്ലെന്ന് സചിൻ ടെണ്ടുൽകറും രാഹുൽ ദ്രാവിഡും പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫിയിൽ പെങ്കടുക്കണമെന്നാണ് താരങ്ങളുടെ ആഗ്രഹമെന്ന് ഇന്ത്യൻ ടീം പരിശീലകൻ അനിൽ കുംെബ്ല ബി.സി.സി.െഎയെ അറിയിച്ചു. ഇതോടെ ടൂർണമെൻറ് ബഹിഷ്കരണ നീക്കങ്ങളിൽനിന്ന് ബോർഡ് പിന്മാറുമെന്നാണ് സൂചന. ഞായറാഴ്ച ചേരുന്ന പ്രത്യേക ജനറൽ ബോഡി യോഗം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.
ജൂൺ ഒന്നിന് ആരംഭിക്കുന്ന ടൂർണമെൻറിെൻറ ടീമിനെ പ്രഖ്യാപിക്കാനുള്ള അവസാനസമയം കഴിഞ്ഞിട്ടും ഇന്ത്യമാത്രം ടീം പ്രഖ്യാപിച്ചിട്ടില്ല. ഇതിനെതിരെ സുപ്രീം കോടതി നിയമിച്ച ഭരണസമിതി രംഗത്തുവന്നിരുന്നു. എത്രയും പെെട്ടന്ന് ടീമിനെ പ്രഖ്യാപിക്കണമെന്ന് അവർ താക്കീത് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കുംെബ്ല ബി.സി.സി.െഎയെ സമീപിച്ചത്. നായകൻ വിരാട് കോഹ്ലി അടക്കമുള്ള സീനിയർ താരങ്ങൾ കളിക്കാൻ താൽപര്യം അറിയിച്ചതായി കുംെബ്ല ക്രിക്കറ്റ് ബോർഡിനെ േബാധിപ്പിച്ചു.
സചിന് പുറമെ സഹീർ ഖാൻ, ഗുണ്ടപ്പ വിശ്വനാഥ്, സന്ദീപ് പാട്ടീൽ, സഞ്ജയ് മഞ്ജരേക്കർ, ആകാശ് ചോപ്ര, അജിത് അഗാർക്കർ, വെങ്കിടേഷ് പ്രസാദ്, സാബ കരീം, മുരളി കാർത്തിക്, ദീപ് ദാസ് ഗുപ്ത എന്നിവർ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ പെങ്കടുക്കണമെന്ന അഭിപ്രായം പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.