മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ ജീവിത കഥ പറയുന്ന സചിൻ എ ബില്യൺ ഡ്രീംസ് എന്ന ബോളിവുഡ് ചിത്രത്തിലേക്ക് സചിൻെറ വിഡിയോ ശേഖരങ്ങൾ ചേർക്കുന്നതിന് ബി.സി.സി.ഐ ഇളവ് നൽകില്ല. നിർമാതാക്കൾക്ക് വലിയൊരു തുക നൽകികൊണ്ടു തന്നെ സചിൻെറ വിഡിയോ, ചിത്രങ്ങൾ എന്നിവ ബി.സി.സി.ഐയിൽ നിന്നും വാങ്ങേണ്ടി വരും.
ബി.സി.സി.ഐ.യുമായി ഇക്കാര്യത്തിൽ ചർച്ചകൾ നടത്തിയെന്ന് നിർമാതാക്കൾ വ്യക്തമാക്കി. അതേസമയം സച്ചിൻ ടെൻഡുൽക്കറുടെ 3 മിനിറ്റ് 50 സെക്കൻഡ് ദൈർഘ്യമുള്ള വിടവാങ്ങൽ പ്രഭാഷണം സൗജന്യമായി നൽകാൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിട്ടുണ്ട്. മറ്റ് ക്രിക്കറ്റ് ബോർഡുകളുടെ കൈവശമുള്ള സചിൻ വിഡിയോകൾ നിർമാതാക്കൾ ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്. സചിൻെറ കരിയറിലെ നിർണായക മുഹൂർത്തങ്ങൾ രേഖപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിൻെറ പക്കലാണുള്ളത്.
ബി.സി.സി.ഐയുടെ എല്ലാ മത്സരങ്ങളുടെയും പകർപ്പവകാശം ക്രിക്കറ്റ് ബോർഡിനാണ്.വ്യാപാര ആവശ്യങ്ങൾക്കായി ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ടവർ ബോർഡിൽ നിന്നും മുൻകൂർ അനുമതി വാങ്ങേണ്ടതുണ്ട്. എം.എസ് ധോണി: ദ അൺടോൾഡ് സ്റ്റോറി 'എന്ന ധോണി സിനിമയുടെ ദൃശ്യങ്ങൾ ഒരു കോടി രൂപക്കാണ് നിർമാതാക്കൾ വാങ്ങിയത്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയും ബി. സി.സി.ഐയിൽ നിന്ന് നല്ല തുക നൽകി ചില ഫൂട്ടേജുകൾ വാങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.