മുംബൈ: കഴിഞ്ഞ മാസം ഇന്ത്യൻ താരങ്ങൾക്കും പരിശീലകർക്കും െഎ.പി.എൽ ടീമുകൾക്കും നൽകിയ തുക ബി.സി.സി.െഎ പുറത്തുവിട്ടു. 25 ലക്ഷത്തിനു മുകളിൽ നൽകിയവരുടെ പട്ടികയാണ് പുറത്തുവിട്ടത്. 2015-16 സീസണിലെ പ്രതിഫലമായി 1.12 കോടി രൂപ കൈപ്പറ്റിയ രോഹിത് ശർമയാണ് ഏറ്റവും മുന്നിൽ. ഇൗ കാലയളവിലെ പ്രതിഫലമായി അജിൻക്യ രഹാനെ 1.10 കോടിയും അശ്വിൻ 1.01 കോടിയും സ്വീകരിച്ചിട്ടുണ്ട്.
മനീഷ് പാണ്ഡെ (29 ലക്ഷം), സുരേഷ് റെയ്ന (32), അമിത് മിശ്ര (42), ഭുവനേശ്വർ കുമാർ (67), ഉമേഷ് യാദവ് (83), ലോകേഷ് രാഹുൽ (42) എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം നൽകിയ തുക മാത്രമാണ് പുറത്തുവിട്ടത്. അതിനാൽ വിരാട് കോഹ്ലി അടക്കമുള്ളവർക്ക് നൽകിയ പ്രതിഫലം എത്രയാണെന്ന് വ്യക്തല്ല.
ഏപ്രിലിലെ പ്രതിഫലമായി പരിശീലകനായിരുന്ന അനിൽ കുംെബ്ലക്ക് 48 ലക്ഷം രൂപ കൈമാറി. െഎ.പി.എൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിന് കഴിഞ്ഞ മാസം 22.86 കോടി രൂപ നൽകി. കഴിഞ്ഞ സീസണിലെ സമ്മാനത്തുകയുെട രണ്ടാം ഗഡുവായാണ് തുക നൽകിയത്. കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം ഗഡുവായി 15.75 കോടി നൽകി. െഎ.പി.എല്ലിന് താരങ്ങളെ വിട്ടു നൽകിയ ദക്ഷിണാഫ്രിക്കക്ക് 4.34 കോടിയും ന്യൂസിലൻഡിന് 1.36 കോടിയും ലഭിച്ചു. മത്സരങ്ങൾക്ക് വേദിയൊരുക്കിയ പഞ്ചാബ്, തമിഴ്നാട്, ഹൈദരാബാദ്, മുംബൈ, മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷനുകൾക്കും തുക അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.