ന്യൂഡൽഹി: കുംബ്ലെ രാജിവെച്ച ഒഴിവിലേക്കായി പുതിയ കോച്ചിനെ തെരഞ്ഞെടുക്കാനുള്ള നടപടി ക്രമങ്ങളിൽ നിന്ന് അഭിമുഖം ഒഴിവാക്കുന്നു. ദേശീയ ദിനപത്രമായ ടൈംസ് ഒാഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. സചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മൺ എന്നിവരടങ്ങിയ സമിതിയാണ് പുതിയ പരിശീലകനെ തെരഞ്ഞെടുക്കുന്നത്.
ജൂലൈ ഒമ്പതാണ് പുതിയ പരിശീലകനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി. പിറ്റേന്ന് തന്നെ പരിശീലകനെ തെരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് ബി.സി.സി.െഎയുടെ ശ്രമം. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ള പുതിയ പരിശീലകനെ സംഘടന എങ്ങനെ തെരഞ്ഞെടുക്കുമെന്നത് സംബന്ധിച്ച് അനിശ്ചിതത്വം നില നിൽക്കുകയാണ്.
വിരാട് കോഹ്ലിയുമായുള്ള ഭിന്നതകളെ തുടർന്ന് അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലകസ്ഥാനം രാജിവെച്ചത്. നിലവിൽ വെസ്റ്റ് ഇൻഡീസുമായുള്ള പരമ്പരക്കായി വിദേശത്താണ് ഇന്ത്യൻ ടീം. വെസ്റ്റ് ഇൻഡീസുമായുള്ള അവസാന ട്വൻറി ട്വൻറി മൽസരം ഞായറാഴ്ച നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.