ന്യൂഡൽഹി: െഎ.പി.എല്ലിൽ നിന്നൊഴിവാക്കപ്പെട്ട കേരള ടീം കൊച്ചി ടസ്കേഴ്സിന് ബി.സി.സി.െഎ 800 കോടി നഷ്ടപരിഹാരം നൽകിയേക്കും. ഇക്കാര്യം ചൊവ്വാഴ്ച ചേർന്ന െഎ.പി.എൽ ഭരണസമിതി യോഗം ചർച്ചചെയ്തതായും അന്തിമ തീരുമാനം ജനറൽ ബോഡി യോഗത്തിൽ ഉണ്ടാവുമെന്നും െഎ.പി.എൽ ചെയർമാൻ രാജീവ് ശുക്ല അറിയിച്ചു. ടസ്കേഴ്സിന് 550 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് 2015ൽ തർക്കപരിഹാര പാനൽ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരം ഉടൻ നൽകാത്തപക്ഷം 18 ശതമാനം അധിക തുക വാർഷിക പിഴയായി നൽകണമെന്നും പാനൽ നിർദേശിച്ചിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് 800 കോടി രൂപ നഷ്ടപരിഹാരം നൽകുന്ന കാര്യം ചർച്ച ചെയ്തത്.
850 കോടിയാണ് ടസ്കേഴ്സ് ആവശ്യപ്പെട്ടത്. എന്നാൽ, നഷ്ടപരിഹാര തുക കുറക്കുന്ന കാര്യം ടസ്കേഴ്സ് ഉടമകളുമായി ചർച്ച ചെയ്യുമെന്ന് രാജീവ് ശുക്ല പറഞ്ഞു. തുക 600 േകാടിയായി കുറക്കാനാണ് ശ്രമമെന്ന് െഎ.പി.എൽ വൃത്തങ്ങൾ സൂചിപ്പിച്ചു. തർക്കപരിഹാര പാനൽ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കില്ലെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം.
ബി.സി.സി.െഎക്ക് വാർഷിക ഗാരൻറി നൽകിയില്ലെന്ന പേരിൽ 2011ലാണ് കൊച്ചി ടസ്കേഴ്സിനെ െഎ.പി.എല്ലിൽനിന്ന് പുറത്താക്കിയത്. 300 കോടി നഷ്ടപരിഹാരം നൽകിയാൽ കോടതിക്കു പുറത്ത് കേസ് തീർക്കാമെന്ന് ടസ്കേഴ്സ് മാനേജ്മെൻറ് അറിയിച്ചിരുന്നെങ്കിലും ബി.സി.സി.െഎ സമ്മതിച്ചിരുന്നില്ല. പിന്നീട് ബി.സി.സി.െഎ ഒത്തുതീർപ്പ് ശ്രമങ്ങൾ നടത്തിയെങ്കിലും ടസ്കേഴ്സും വഴങ്ങിയില്ല. നഷ്ടപരിഹാരം വേണ്ടെന്നും െഎ.പി.എലിൽ കളിക്കാൻ അനുമതി നൽകിയാൽ മതിയെന്നുമായിരുന്നു ടസ്കേഴ്സിെൻറ ആവശ്യം. എന്നാൽ, ഇതിന് ബി.സി.സി.െഎ വഴങ്ങാതെ വന്നതോടെയാണ് ടസ്കേഴ്സ് കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.