ന്യൂഡൽഹി: നാളുകൾ നീണ്ട അഭ്യൂഹങ്ങൾക്കും ആശങ്കകൾക്കും അറുതിനൽകി ചാമ്പ്യൻസ് ട്രോഫിയിൽ പെങ്കടുക്കാൻ ഇന്ത്യക്ക് ബി.സി.സി.െഎ അനുമതി. സുപ്രീംകോടതി നിയമിച്ച വിനോദ് റായി അധ്യക്ഷനായ ഭരണ സമിതിയുടെ കർശന നിർദേശത്തിെൻറ പശ്ചാത്തലത്തിൽ ഞായറാഴ്ച ഡൽഹിയിൽ പ്രത്യേകമായി വിളിച്ചുചേർത്ത ജനറൽ ബോഡി യോഗമാണ് ഏകകണ്ഠമായി തീരുമാനെമടുത്തത്.
ജൂൺ ഒന്നു മുതൽ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ തിങ്കളാഴ്ച ചേരുന്ന സെലക്ഷൻ കമ്മിറ്റി യോഗം തെരഞ്ഞെടുക്കും. കഴിഞ്ഞ മാസാവസാനം നടപ്പാക്കിയ സാമ്പത്തിക-ഭരണ പരിഷ്കാരങ്ങൾ സംബന്ധിച്ച് െഎ.സി.സിയുമായി ചർച്ച നടത്തി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് അനുഗണമായ തീരുമാനത്തിലെത്താൻ ആക്ടിങ് ജനറൽ സെക്രട്ടറി അമിതാഭ് ചൗധരിക്ക് ചുമതല നൽകിയിട്ടുണ്ട്. വെടിനിർത്തലിെൻറ ഭാഗമായി െഎ.സി.സിക്ക് വക്കീൽ നോട്ടീസ് അയക്കാനുള്ള നീക്കവും വേണ്ടെന്നുവെച്ചു. ചാമ്പ്യൻസ് ട്രോഫി പങ്കാളിത്തത്തിന് എതിരായ നിലപാട് സ്വീകരിച്ചിരുന്ന മുൻ പ്രസിഡൻറ് എൻ. ശ്രീനിവാസൻ ലണ്ടനിൽനിന്ന് സ്കൈപ് വഴി യോഗത്തിൽ പെങ്കടുത്തെങ്കിലും വിഷയത്തിൽ മൗനം പാലിച്ചു.
മത്സരവരുമാനത്തിെൻറ ഉയർന്ന ഒാഹരി ബി.സി.സി.െഎക്ക് ലഭിക്കുംവിധം നേരേത്തയുണ്ടായിരുന്ന ഭരണഘടനയാണ് െഎ.സി.സി ഭേദഗതി വരുത്തിയത്. ഇതിൽ പ്രതിഷേധിച്ച് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന് ബി.സി.സി.െഎ ഭീഷണി മുഴക്കിയെങ്കിലും അടിയന്തരമായി സെലക്ഷൻ കമ്മിറ്റി ചേർന്ന് ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കണമെന്ന് ഭരണസമിതി കഴിഞ്ഞ ദിവസം നിർദേശം നൽകുകയായിരുന്നു. ഏപ്രിൽ 25നകം തെരഞ്ഞെടുക്കപ്പെടേണ്ട ടീം ഇനിയുമാകാത്തതിനെതിരെയും സമിതി കണ്ണുരുട്ടി. പങ്കാളിത്തം തീരുമാനിക്കാൻ പ്രത്യേക ജനറൽ ബോഡി ചേരണമെന്നും വേണ്ടെന്നു വെക്കുന്നുവെങ്കിൽ ഏകകണ്ഠമായി വേണം തീരുമാനമെന്നും സമിതി അന്ത്യശാസനം നൽകുകയും ചെയ്തതോടെ ഞായറാഴ്ചയിലെ യോഗത്തിലെ തീരുമാനം അനുകൂലമാകുമെന്ന് ഏതാണ്ടുറപ്പായിരുന്നു. അതേസമയം, ഇന്ത്യ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങളിൽ പെങ്കടുക്കുമെന്ന് താൻ നേരേത്ത താരങ്ങൾക്ക് ഉറപ്പുനൽകിയിരുന്നതായി വിനോദ് റായി പറഞ്ഞു. വരുമാനം പങ്കുവെക്കുന്ന വിഷയത്തിൽ 10 കോടി ഡോളർ അധികമായി നൽകാൻ െഎ.സി.സി തയാറാകുന്നപക്ഷം സ്വീകാര്യമാണെന്നും അദ്ദേഹം അറിയിച്ചു. നാലോ അഞ്ചോ വിഷയങ്ങളിലാണ് അഭിപ്രായ വ്യത്യാസമുള്ളതെന്നും ചർച്ച തുടരുമെന്നും െഎ.പി.എൽ ഗവേണിങ് കൗൺസിൽ അംഗം രാജീവ് ശുക്ല വ്യക്തമാക്കി.
ബി.സി.സി.െഎ തീരുമാനത്തെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ സ്വാഗതം ചെയ്തിട്ടുണ്ട്. ലോകത്തുടനീളം കോടിക്കണക്കിന് കളിയാരാധകർ കാത്തിരിക്കുന്ന മനോഹര ക്രിക്കറ്റിനാണ് ഇംഗ്ലണ്ടിലും വെയിൽസിലും വേദിയുണരുന്നതെന്നും െഎ.സി.സി വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.