പുതിയ ഭരണസമിതിയെ നിർദേശിക്കണമെന്ന് ബി.സി.സി.​ഐയോട് സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഭരണതലപ്പത്തേക്കുള്ളവരെ നാമനിര്‍ദേശം ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിനും ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനും (ബി.സി.സി.ഐ) സുപ്രീംകോടതി അനുമതി. സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞാണ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍െറ വിധി. 70 കഴിഞ്ഞവരെ ഭരണസമിതിയില്‍നിന്ന് ഒഴിവാക്കണമെന്ന ലോധ കമ്മിറ്റി ശിപാര്‍ശയും ബെഞ്ച് റദ്ദാക്കി. നിലവിലുള്ള ഓഫിസ് ഭാരവാഹികളില്‍നിന്ന് മൂന്നുപേരെ ഭരണസമിതിയിലേക്ക് നിര്‍ദേശിക്കാനാണ് സുപ്രീംകോടതി ആരോപണവിധേയരായ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിനും പേരുകള്‍ സമര്‍പ്പിക്കാമെന്ന് സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

അതേസമയം, കായികവേദികളുടെ സ്വയംഭരണത്തിന് കേന്ദ്രസര്‍ക്കാര്‍ നിയമമുണ്ടാക്കുന്നതുവരെ ഭരണസമിതി രൂപവത്കരണത്തിന് കാത്തിരിക്കണമെന്ന് ബി.സി.സി.ഐയും കേന്ദ്രസര്‍ക്കാറും ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടുവെങ്കിലും അക്കാര്യം അംഗീകരിച്ചില്ല. ബി.സി.സി.ഐ കേസില്‍ വിധിപറഞ്ഞ ജസ്റ്റിസ് ടി.എസ്. ഠാകുര്‍ ചീഫ് ജസ്റ്റിസ് പദത്തില്‍നിന്ന് വിരമിച്ചതിന് തൊട്ടുപിറകെ ജസ്റ്റിസ് ലോധ കമ്മിറ്റി ശിപാര്‍ശകള്‍ പിന്‍വലിക്കണമെന്ന ആവശ്യവുമായി മോദി സര്‍ക്കാര്‍ രംഗത്തത്തെിയിരുന്നു.

ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പാക്കാത്തതിന് പ്രസിഡന്‍റ് അനുരാഗ് സിങ് ഠാകുറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും തല്‍സ്ഥാനത്തുനിന്നു നീക്കി പുതിയ മേധാവികളെ നിയമിക്കാനിരിക്കെയാണ് ബി.സി.സി.ഐയുടെ ആവശ്യം മോദി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഏറ്റുപിടിച്ചത്. ജസ്റ്റിസ് ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിനായി പുതിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയുണ്ടാക്കുന്നതിന് നടപടികള്‍ തുടങ്ങിയ ശേഷമാണ് അത്യന്തം നാടകീയമായി കേന്ദ്രസര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറല്‍ മുകുള്‍ രോഹത്ഗി സുപ്രീംകോടതിയില്‍ ബി.സി.സി.ഐയുടെ രക്ഷക്കത്തെിയത്.

Tags:    
News Summary - BCCI vs Lodha: Attorney General Requests SC to Not Name Administrators, Says Sports Code in Pipeline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.