ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിെൻറ(ബി.സി.സി.െഎ) ഇടക്കാല ഭരണസമിതി അധ്യക്ഷനായി മുൻ കംപ്ട്രോളർ ആൻഡ് ഒാഡിറ്റ് ജനറൽ(സി.എ.ജി) വിനോദ് റായിയെ സുപ്രീംകോടതി നിയമിച്ചു. ചരിത്രകാരനും ക്രിക്കറ്റ് ഗവേഷകനുമായ രാമചന്ദ്രഗുഹ, മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക ഡയാന എഡുൽജി, െഎ.ഡി.എഫ്.സി മാനേജിങ് ഡയറക്ടർ വിക്രം ലിമായെ എന്നിവരെ ഭരണസമിതി അംഗങ്ങളായും സുപ്രീംകോടതി നിയമിച്ചു. ഇടക്കാല പ്രസിഡൻറും ഭരണസമിതി അംഗങ്ങളും ബി.സി.സി.ഐയുമായോ ഏതെങ്കിലും സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുമായോ ബന്ധവുമില്ലാത്തവരാണ്.
കായിക മ്രന്താലയ സെക്രട്ടറിയെ ബി.സി.സി.െഎ ഭരണസമിതിയുടെ സെക്രട്ടറിയായി നിയമിക്കണമെന്ന കേന്ദ്രസർക്കാറിെൻറ ഹരജി തള്ളിയാണ് കോടതിയുടെ നിയമനം. ബി.സി.സി.െഎ ജോയിൻറ് സെക്രട്ടറി അമിതാബ് ചൗധരി, വിക്രം ലിമായെ എന്നിവർ െഎ.സി.സി പ്രതിനിധികളാവും.
ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാത്തതിനെ തുടര്‍ന്നാണ് ബി.സി.സി.ഐ ഭരണസമിതിയെ സുപ്രീം കോടതി പിരിച്ചു വിട്ടത്. ഇടക്കാല ഭരണ സമിതിയിലേക്ക് സുപ്രീംകോടതി നിയമിച്ച അമിക്കസ് ക്യൂറി ഒമ്പത് പേരുടെ പട്ടിക സമർപ്പിച്ചിരുന്നെങ്കിലും കോടതി അംഗീകരിച്ചിരുന്നില്ല. തുടർന്ന് ബി.സി.സി.ഐയോടും കേന്ദ്രസര്‍ക്കാറിനോടും പേരുകള്‍ നിര്‍ദേശിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.