മുംബൈ: സുപ്രീംകോടതിയും െഎ.സി.സിയും പാകിസ്താനും ചേർന്ന് പ്രതിസന്ധിയിലാക്കിയ ഇന്ത്യൻ ക്രിക്കറ്റ് ബോർഡിനെതിരെ ദക്ഷിണാഫ്രിക്കയും. ഇൗ വർഷം അവസാനം നടക്കേണ്ട ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം ഉറപ്പാക്കിയില്ലെങ്കിൽ െഎ.പി.എല്ലിൽനിന്ന് തങ്ങളുടെ താരങ്ങളെ വിലക്കുമെന്ന് ക്രിക്കറ്റ് സൗത് ആഫ്രിക്ക (സി.എസ്.എ) അറിയിച്ചു.
എന്നാൽ, ദക്ഷിണാഫ്രിക്കയുടെ ആവശ്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്നും സമയമാകുേമ്പാൾ പ്രതികരിക്കുമെന്നും ബി.സി.സി.െഎ സി.ഇ.ഒ രാഹുൽ ജോഹ്റി പറഞ്ഞു. സി.എസ്.എ സി.ഇ.ഒ ഹാറൂൺ ലോഗത്ത് ബി.സി.സി.െഎക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഡിസംബർ 26ന് ബോക്സിങ് േഡ ടെസ്റ്റോടുകൂടി പരമ്പര തുടങ്ങാനാണ് ദക്ഷിണാഫ്രിക്ക ആഗ്രഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.