കേപ്​ടൗൺ ടെസ്​റ്റ്​; ആസ്​ട്രേലിയയെ കുരുക്കിലാക്കി പന്ത്​ ചുരണ്ടൽ വിവാദം VIDEO

കേപ്​ടൗൺ: ആസ്​ട്രേലിയയെ കുരുക്കിലാക്കി പന്ത്​ ചുരണ്ടൽ വിവാദം. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്​റ്റി​​െൻറ മൂന്നാം ദിനത്തിലാണ്​ ഒാസീസ്​ ഫീൽഡർ കാമറൂൺ ​ബാൻക്രോഫ്​റ്റ്​ പാൻറ്​സി​​െൻറ പോക്കറ്റിൽ ഒളിപ്പിച്ച ചെറു പ്ലാസ്​റ്റിക്​ കഷണമുപയോഗിച്ച്​ പന്ത്​ ചുരണ്ടുന്നത്​ വിഡിയോയിൽ കുരുങ്ങിയത്​.

സംഭവം വിവാദമായതോടെ മുൻ താരങ്ങൾ കടുത്ത രംഗത്തെത്തി. ദക്ഷിണാഫ്രിക്കയുടെ എയ്​ഡൻ മർക്രവും എ.ബി. ഡിവില്ലിയേഴ്​സും ബാറ്റ് ചെയ്യുന്നതിനിടെയാണ്​ ബാൻക്രോഫ്​റ്റി​​െൻറ പന്ത്​ ചുരണ്ടൽ. നടപടി ശ്രദ്ധയിൽ പെട്ട ഫീൽഡ്​ അമ്പയർമാർ താരത്തെ വിളിച്ച്​ വിശദീകരണം തേടിയെങ്കിലും പന്ത്​ മാറ്റാതെ കളി തുടർന്നു. മത്സര ​ശേഷം മാച്ച്​ റഫറി വിശദീകരണം ആവശ്യപ്പെട്ടതായാണ്​ റിപ്പോർട്ട്​. ഒാസീസ്​ ഇതിഹാസം ഷെയ്​ൻ വോൺ ഉൾപ്പെടെ മുൻ താരങ്ങൾ രൂക്ഷമായ ഭാഷയിലാണ്​ പ്രതികരിച്ചത്​. കളികഴിഞ്ഞ ശേഷം മാധ്യമങ്ങൾക്ക്​ മുമ്പാകെയെത്തിയ ബ്രാൻക്രോഫ്​റ്റ്​ തെറ്റുപറ്റിയതായി സമ്മതിച്ചു. 

Tags:    
News Summary - Cape Town Test Smith, Bancroft admit to ball-tampering-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.