സാൻ ഫെർണാണ്ടോ (ട്രിനിഡാഡ്-ടുേബഗോ): മൂന്നാം വട്ടവും കരീബിയൻ പ്രീമിയർ ലീഗ് കിരീടമുയർത്തി ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് ചരിത്രമെഴുതി. ടൂർണമെൻറിെൻറ ചരിത്രത്തിൽ മൂന്നു വട്ടം ചാമ്പ്യൻമാരാകുന്ന ആദ്യ ടീമായിരിക്കുകയാണ് നിലവിലെ ചാമ്പ്യൻമാർകൂടിയായ നൈറ്റ്റൈഡേഴ്സ്.
ന്യൂസിലൻഡിെൻറ വെടിക്കെട്ട് ബാറ്റ്സ്മാൻ കോളിൻ മൺറോയുടെ അർധസെഞ്ച്വറി (39 പന്തിൽ 68 നോട്ടൗട്ട്) മികവിൽ ഗയാന ആമസോൺ വാരിയേഴ്സിനെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തിയാണവർ കിരീടത്തിൽ മുത്തമിട്ടത്.
സീസണിൽ ആറു ഫിഫ്റ്റിയടക്കം 567 റൺസ് കുറിച്ച മൺറോതന്നെയാണ് റൺവേട്ടക്കാരിൽ മുമ്പൻ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ കാരി പിയറിയുടെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ നായകൻ െഡ്വയ്ൻ ബ്രാവോയുടെയും മികവിൽ നൈറ്റ്റൈഡേഴ്സ് വാരിയേഴ്സിനെ 20 ഒാവറിൽ 147 റൺസിലൊതുക്കി. മറുപടി ബാറ്റിങ്ങിൽ വിജയികൾക്കായി ഒാപണർമാരായ ബ്രണ്ടൻ മക്കല്ലം (39), ദനേഷ് രാംദിൻ (24) എന്നിവരും തിളങ്ങി.
‘ട്രിനിഡാഡ്-ടുേബഗോ റെഡ് സ്റ്റീൽ’ എന്ന പേരിൽ ആദ്യ സീസണിന് തുടക്കമിട്ട ടീമിെൻറ ഒാഹരികൾ െഎ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിെൻറ ഉടമകളായ റെഡ് ചില്ലീസ് എൻറർടെയ്ൻമെൻറ് സ്വന്തമാക്കിയതിെന തുടർന്ന് ട്രിൻബാഗോ നൈറ്റ് റൈഡേഴ്സ് എന്ന പേരിലേക്ക് മാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.