ലണ്ടൻ: െഎ.പി.എല്ലിെൻറ ‘ഹാങ് ഒാവറി’നും ചാമ്പ്യൻസ് ട്രോഫിയുടെ പോരാട്ടച്ചൂടിനുമിടയിൽ ടീം ഇന്ത്യക്കിന്ന് സന്നാഹം. ചാമ്പ്യൻസ് ട്രോഫിക്കു മുന്നോടിയായുള്ള ആദ്യ സന്നാഹമത്സരത്തിൽ കോഹ്ലിയും സംഘവും ശക്തരായ ന്യൂസിലൻഡിനെ നേരിടും. ഇന്ത്യൻസമയം മൂന്നു മണിക്കാണ് മത്സരം. ജനുവരിയിൽ ഇംഗ്ലണ്ടിനെ നേരിട്ട ശേഷമുള്ള ആദ്യ ഏകദിനംകൂടിയാണിത്.
നീണ്ട 13 ടെസ്റ്റുകൾക്കുശേഷം വീണ്ടും കളത്തിലിറങ്ങുന്ന ഇന്ത്യയുടെ ലോക രണ്ടാം നമ്പർ ടെസ്റ്റ് ബൗളർ ആർ. അശ്വിെൻറ പ്രകടനത്തിലാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് ക്രിക്കറ്റിനുശേഷം െഎ.പി.എൽ കളിക്കാതെ വിശ്രമത്തിലായിരുന്നു അശ്വിൻ. ആദ്യ ഇലവനിൽ ഒരു സ്പിന്നർ മാത്രം മതിയെന്ന തീരുമാനമുണ്ടെങ്കിൽ രവീന്ദ്ര ജദേജയെ മറികടന്ന് സ്ഥാനം ഉറപ്പിക്കാൻ അശ്വിന് ഇന്ന് മികച്ച പ്രകടനം കാഴ്ചവെക്കേണ്ടിവരും.
ടെസ്റ്റ് ബൗളിങ്ങിൽ ഒന്നാം റാങ്കുകാരനാണ് ജദേജ. ഏകദിന ക്രിക്കറ്റിൽ കാര്യമായ പ്രകടനം അശ്വിന് ഇതുവരെ കാഴ്ചവെക്കാനായിട്ടില്ല. എന്നാൽ, വിശ്രമവും പരിശീലനവുമായി ചാമ്പ്യൻ ട്രോഫിക്കായി ഒരുങ്ങിക്കഴിഞ്ഞതായി അശ്വിൻ അറിയിച്ചു. പേസ് ബൗളർ മുഹമ്മദ് ഷമിയും ദീർഘ കാലത്തിനുശേഷമാണ് രാജ്യാന്തര ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത്.
2015ൽ ആസ്ട്രേലിയക്കെതിരെ ലോകകപ്പ് സെമിഫൈനലിലാണ് ഷമി അവസാനമായി കളിച്ചത്. ഷമിയോടൊപ്പം ബൗളിങ് നിരയിൽ ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡ്യ എന്നിവരും കൂടിച്ചേരുേമ്പാൾ പേസ് ബൗളിങ് ശക്തമാകും. ബാറ്റിങ്ങിൽ ധവാനോടൊപ്പം രോഹിത് ശർമയായിരിക്കും ഒാപണിങ്ങിൽ ഇറങ്ങുന്നത്. 2013 ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച ബാറ്റ്സ്മാനായി തെരഞ്ഞെടുക്കപ്പെട്ടത് ശിഖർ ധവാനായിരുന്നു.
ബാറ്റിങ്ങിലും ബൗളിങ്ങിലും താരങ്ങൾക്ക് തിളങ്ങാനായാൽ മാത്രേമ കോഹ്ലിപ്പടക്ക് ന്യൂസിലൻഡിനെ തോൽപിക്കാനാവൂ. മധ്യനിരയിൽ എം.എസ്. ധോണി, യുവരാജ് സിങ്, കേദാർ യാദവ് എന്നിവരുടെ പ്രകടനത്തിനും ആരാധകർ കാത്തിരിക്കുകയാണ്. ന്യൂസിലൻഡ് നിരയിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണാണ് ശ്രദ്ധേയമായ താരം. നായകനെ കൂടാതെ ടോം ലതാം, മാർട്ടിൻ ഗുപ്റ്റിൽ എന്നിവരും ബൗളിങ് നിരയിൽ ടിം സൗത്തീ, ട്രൻറ് ബോൾട്ട്, മിച്ചൽ മെക്ക്ലനാഗൻ ത്രയങ്ങളും ഫോമിലേക്കുയർന്നാൽ ഇന്ത്യക്ക് നന്നായി വിയർക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.