നിലവിലെ ജേതാക്കളായ ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് ഇംഗ്ലീഷ് മണ്ണിലെത്തുന്നത്. നായകൻ വിരാട് കോഹ്ലിയുടെ പോരാട്ടവീര്യം, നിലവിലെ ചാമ്പ്യൻ ക്യാപ്റ്റൻ എം.എസ്. ധോണിയുടെ സാന്നിധ്യം, െഎ.പി.എല്ലിലൂടെ തേച്ച് മിനുക്കിയെടുത്ത യുവതാരങ്ങൾ. കിരീടം നിലനിർത്താനാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിൽ വിമാനമിറങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ജൈത്രയാത്ര നടത്തിയ ഇന്ത്യക്ക് ഇൗ കുതിപ്പ് ഏകദിനത്തിലും തുടരാനുള്ള അവസരമാണ് ചാമ്പ്യൻസ് ട്രോഫി. ആദ്യ മത്സരത്തിൽ പാകിസ്താനാണ് എതിരാളിയെന്നതും വീറിനും വാശിക്കും ചൂട് പകരുന്നു. ഇംഗ്ലണ്ടിൽ മികച്ച ട്രാക്ക് റെക്കോഡുമായാണ് വരവ്. അഞ്ചു വർഷത്തിനുള്ളിൽ ഒമ്പതിൽ എട്ടിലും ജയം ഇന്ത്യക്കായിരുന്നു. 2014ലെ പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ 3-1ന് ജയം. ബാറ്റിങ്ങിൽ പരിചയസമ്പത്തും യുവത്വവും ചേർന്ന കരുത്ത്. െഎ.പി.എല്ലിലെ നിരാശതീർത്ത് കോഹ്ലി ഫോമിൽ തിരിച്ചെത്തി. രോഹിത് ശർമ, ശിഖർ ധവാൻ, അജിൻക്യ രഹാനെ, യുവരാജ് സിങ്, എം.എസ്. ധോണി എന്നിവർ. ബൗളിങ്ങിൽ െഎ.പി.എല്ലിൽ ഉജ്ജ്വല ഫോം കാഴ്ചവെച്ച ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ എന്നിവർക്കൊപ്പം ഒാൾറൗണ്ടർ രവീന്ദ്ര ജദേജയും ഹാർദിക് പാണ്ഡ്യയും. സ്പിൻ ഡിപ്പാർട്മെൻറും മികച്ച ഫോമിൽ.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), എം.എസ്. ധോണി, രോഹിത് ശർമ, ശിഖർ ധവാൻ, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ, കേദാർ ജാദവ്, ദിനേശ് കാർത്തിക്, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, അജിൻക്യ രഹാനെ, ഉമേഷ് യാദവ്, യുവരാജ് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.