ചാമ്പ്യൻസ്​ ട്രോഫി; വിജയികൾക്ക്​ 14 കോടി

ലണ്ടൻ: ഇത്തവണത്തെ ചാമ്പ്യൻസ്​ ​ട്രോഫി മത്സര വിജയികളെ കാത്തിരിക്കുന്നത്​​​​ 14 കോടിലേറെ രൂപ. റണ്ണറപ്പിന്​​​ ഏഴ്​ കോടിയും സെമി ഫൈനലിസ്​റ്റുകൾക്ക്​ രണ്ട്​ കോടിയിലേറെ രൂപയും ലഭിക്കും. 

ജൂൺ ഒന്ന്​ മുതൽ 18 വരെ ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കുന്ന മത്സരത്തിൽ 28 കോടിയിൽപരം രൂപയാണ്​ അന്താരാഷ്​ട്ര ക്രിക്കറ്റ്​ കൗൺസിൽ ​(െഎ.സി.സി)​ സമ്മാനത്തുകയായി നൽകുന്നത്​. 

2013​ലെ ചാമ്പ്യൻസ്​ ട്രോഫി മത്സരത്തേക്കാൾ മൂന്ന്​ കോടിയിലേറെ രൂപ കൂടുതലാണ്​ ഇത്തവണത്തെ സമ്മാനത്തുക. ഒരോ ഗ്രൂപ്പിലെയും മൂന്നാം സ്​ഥാനക്കാരായ ടീമുകൾക്ക്​ 57 ലക്ഷത്തിലധികം രൂപയും അവസാന സ്​ഥാനക്കാർക്ക്​ 38 ലക്ഷത്തിൽ കൂടുതൽ തുകയും ലഭിക്കും.

Tags:    
News Summary - Champions Trophy winner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.