കൊൽക്കത്ത: ഭാര്യ ഹസിൻ ജഹാൻ നൽകിയ പരാതികളിൻ മേൽ ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിക്കെതിരെ കൊൽക്കത്ത പൊലീസ് ക ുറ്റപത്രം സമർപ്പിച്ചു. സ്ത്രീധന പീഡനം (സെക്ഷൻ 498 എ), ലൈംഗികാതിക്രമം (സെക്ഷൻ 354എ) എന്നീ കേസുകളിൽ ജാമ്യമില്ലാ വകു പ്പുകൾ ചുമത്തിയാണ് അലിപോർ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഷമിക്ക് കേസിലെ പുതിയ പുരോഗതി വലിയ തിരിച്ചടിയാണ് നൽകുക.
വിവാഹേതര ബന്ധം ആരോപിച്ചായിരുന്നു ഹസിൻ ജഹാൻ ആദ്യം ഷമിക്കെതിരെ രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് ഷമിയുടെ വാട്സ്ആപ്പ് ചാറ്റുകളുടെ അടക്കം സ്ക്രീൻ ഷോട്ടുകൾ അവർ ട്വിറ്ററിലൂടെയും മറ്റ് സമൂഹ മാധ്യമങ്ങളിലൂടെയും പങ്കുവെക്കുകയും ചെയ്തിരുന്നു. താൻ ലൈഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്നും അവർ ആരോപിച്ചിരുന്നു.
ഷമി ഒത്തുകളിയുടെ ഭാഗമായിരുന്നുവെന്നും ഭാര്യ ആരോപണം ഉന്നയിച്ചു. തുടർന്ന് ബി.സി.സി.െഎ ഷമിക്കെതിരെ അന്വേഷണത്തിന് ഉത്തരവിടുകയും കരാർ പുതുക്കുന്നത് മരവിപ്പിക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിൽ ഷമി കുറ്റക്കാരനല്ലെന്ന് വ്യക്തമായതോടെ ടീമിൽ തുടരുകയായിരുന്നു.
ആരോപണങ്ങൾക്ക് നടുവിലും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തി മികച്ച പ്രകടനം നടത്തിയതോടെ ലോകകപ്പ് സ്ക്വാഡിലടക്കം ഷമി ഇടംപിടിച്ചിട്ടുണ്ട്. നേരത്തെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് താരം വലിയ തുക സംഭാവനയായി നൽകിയതും വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.