വിലക്ക്​ നീങ്ങി; ജനുവരിയിൽ ചെൽസിയും ട്രാൻസ്​ഫറിന്​

ലോസന്നെ: അടുത്ത ജനുവരിയിൽ സജീവമാകുന്ന ട്രാൻസ്​ഫർ ജാലകം ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ വമ്പന്മാരായ ചെൽസിക്കായും തുറന്നിടും. കൗമാര താരങ്ങളെ ടീമിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിന്​ ഫിഫ ഏർപ്പെടുത്തിയ ട്രാൻസ്​ഫർ വിലക്കിൽ​ സ്​പോർട്​സ്​ ആർബിട്രേഷൻ കോടതി ഇളവ്​ അനുവദിച്ചു.

രണ്ട്​ ട്രാൻസ്​ഫർ ജാലകങ്ങളിൽ വിലക്കിയ ഫിഫയുടെ നടപടി ചെൽസി നൽകിയ അപ്പീലിനെത്തുടർന്ന്​ കോടതി ഒന്നാക്കി ചുരുക്കി. പിഴത്തുകയും പകുതിയായി കുറച്ചു. ഇക്കഴിഞ്ഞ ട്രാൻസ്​ഫർ ജാലകത്തിൽ ചെൽസിക്ക്​ പ​ങ്കെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, സൂപ്പർ താരം ഏഡൻ ഹസാഡ്​ ടീം വിട്ടതും ട്രാൻസ്​ഫർ വിലക്കും ലവലേശം ഏശാത്ത ചെൽസി മുൻ താരം ഫ്രാങ്ക്​ ലംപാർഡി​​െൻറ ശിക്ഷണത്തിൽ പ്രീമിയർ ലീഗ്​ പോയൻറ്​ പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിച്ച്​ മുന്നേറുകയാണ്​.

Tags:    
News Summary - Chelsea's transfer ban cut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.